വിശുദ്ധരായ വൈദികര്‍ സെമിനാരികളില്‍ പിറക്കട്ടെ

ജോര്‍ജ് ഫ്രാന്‍സിസ്, പൂവേലി, പാല

പ്രൊട്ടസ്റ്റന്‍റ് വിപ്ലവ ത്തിന്‍റെ 500-ാം വാര്‍ഷി കം പ്രമാണിച്ച് ഒരു സി മ്പോസിയം വടവാതൂര്‍ അപ്പസ്തോലിക് സെമിനാരിയില്‍ രണ്ടു വര്‍ഷം മുന്‍പു നടന്നു. വിപ്ലവത്തിന്‍റെ കാരണങ്ങളില്‍ ഒന്നായി അവതാരകന്‍ ചൂണ്ടികാണിച്ചത് അക്കാലത്തെ പുരോഹിതരുടെ ആര്‍ഭാടജീവിത ശൈലിയായിരുന്നു. അപ്പോള്‍ സദസില്‍നിന്ന് ചാട്ടുളി പോലെ ഒരു ചോദ്യം, 'ഇന്നത്തെ കാലത്തും ചില വൈദികരുടെ ജീവിത ശൈലി അന്നത്തേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലല്ലോ?' – കാരണം?

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവതാരകന്‍ മറുപടി പറഞ്ഞത് ഇങ്ങനെ: 'ശെമ്മാശന്മാരില്‍ പലരും പട്ടം ശിരസ്സില്‍ വീഴുന്ന സമയം വരെ ശുദ്ധ മര്യാദ രാമന്‍മാരായി അധികാരികളുടെ മുമ്പില്‍ പെരുമാറുന്നു. എന്നാല്‍ പട്ടം കിട്ടുന്ന നിമിഷം സംഗതിയാകെ മാറുന്നു. കാരണം എന്തെന്നു ചിന്തിക്കുക.'

ഉത്തരം കേട്ട് സദസ് വിസ്മയഭരിതരായ രംഗമാണ് സത്യദീപം ലക്കം 31-ലെ മുഖ്യ ലേഖനം വായിച്ചപ്പോള്‍ മനസ്സിലേക്കു വന്നത്.

ക്രിസ്തുവിന്‍റെ പുരോഹിത ധര്‍മ്മം അനുസ്യൂതം ഭൂമിയില്‍ നടത്തേണ്ട പുരോഹിതര്‍ തല ചായ്ക്കാനിടമില്ലാതെ ജീവിച്ചു കാണിച്ച ഗുരുവിന്‍റെ ശൈലി ഉപേക്ഷിച്ചാല്‍ പൗരോഹിത്യം ശിഥിലമാകുമെന്നത് ചരിത്രസത്യമാണ്. ഈ സത്യം എന്നും നമ്മുടെ ഓര്‍മ്മയില്‍ ജ്വലിച്ചു നില്‍ക്കട്ടെ സഭയെ തകര്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org