വിട പറയുംമുമ്പേ പറയാതെ വയ്യ

ജോര്‍ജ് ഫ്രാന്‍സിസ്, പൂവേലി, പാലാ

ആനിക്കുഴിക്കാട്ടില്‍ പിതാവിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ (ലക്കം 32) പിതാവിനു മനുഷ്യജീവനോടുള്ള തീവ്രമായ കരുതലിനെക്കുറിച്ചു പറയാതെ വയ്യ.

കത്തോലിക്കാ കുടുംബങ്ങളില്‍ കുഞ്ഞുങ്ങ ളുടെ എണ്ണം കുറഞ്ഞുവരുന്നതില്‍ അദ്ദേഹം ഏറെ ദുഃഖിച്ചിരുന്നു. അതുപോലെതന്നെയായിരുന്നു ലൗജിഹാദിന്‍റെ മറവില്‍ സത്യവിശ്വാസം ഉപേക്ഷിച്ചു പോകുന്നവരെക്കുറിച്ചും. എവിടെ വേദി കിട്ടിയാലും, എന്തിനു ചാനലുകള്‍ക്കു മുമ്പില്‍ നിന്നുപോലും നട്ടെല്ലു വളയ്ക്കാതെ നിവര്‍ന്നുനിന്ന് അപ്രിയസത്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതില്‍ അദ്ദേഹത്തിന് അസാമാന്യ ധൈര്യമായിരുന്നു എന്നതു പുത്തന്‍ ഇടയന്മാരെ ഇരുത്തി ചിന്തിപ്പിക്കേണ്ട കാര്യമാണ്.

മനുഷ്യജീവന്‍റെ മാഗ്നാകാര്‍ട്ടാ എന്നു വിശേഷിപ്പിക്കാവുന്ന "ഹ്യൂമാനേ വീത്തേ" എന്ന ചാക്രികലേഖനത്തിന്‍റെ അമ്പതാം വാര്‍ഷികത്തില്‍ മനുഷ്യജീവന്‍റെ പടത്തലവന്‍ പടിയിറങ്ങുന്നത് ഒരു നിമിത്തമായിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org