കാലത്തിനു മുമ്പേ നടന്ന മനുഷ്യന്‍

ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി, പാലാ

ജനപ്പെരുപ്പവും ധാര്‍മമികതയും ഏറ്റുമുട്ടിയ നിര്‍ണായക ഘട്ടത്തില്‍ പോള്‍ ആറാമന്‍ പാപ്പ തന്‍റെ ഏറെ പ്രസിദ്ധമായ 'ഹ്യൂമാനേ വീത്തേ' എന്ന ചാക്രികലേഖനം വഴി ലോകത്തെ ഞെട്ടിച്ചു. കൃത്രിമ ജനനനിയന്ത്രണോപാധികള്‍ തന്‍റെ ധാര്‍മ്മികാധികാരമുപയോഗിച്ചു കര്‍ശനമായി വിലക്കി. ഇതു ചരിത്രം.

കാലത്തിനുമുമ്പേ ബഹുദൂരം നടന്ന പാപ്പയെ ലോകം അന്നു പുച്ഛിച്ചു തള്ളിയിട്ട് അര നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അദ്ദേഹം പഠിപ്പിച്ചത് അക്ഷരശഃ ശരിയെന്നു തെളിഞ്ഞു വന്നിരിക്കുന്നു.

സഭയെ ആധുനികയുഗത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ ആ പാപ്പയെക്കുറിച്ചുള്ള ആന്‍റണി നരികുളം അച്ചന്‍റെ മുഖലേഖനം (ലക്കം 12) അസലായിരിക്കുന്നു. അതില്‍ മനുഷ്യജീവന്‍റെ മാഗ്നാകാര്‍ട്ടാ എന്നു വിശേഷിപ്പിക്കാവുന്ന 'ഹ്യൂമാനേ വീത്തേ'യുടെ സവിശേഷതകള്‍കൂടി ചേര്‍ത്തിരുന്നുവെങ്കില്‍ എന്നു വെറുതെ ആശിച്ചുപോയി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org