സത്യം ജയിക്കും; ദീപം ജ്വലിക്കും

ജോര്‍ജ് ഫ്രാന്‍സിസ്, പൂവേലി, പാലാ

നമ്മുടെ പത്രമുത്തശ്ശിയെ സഭയ്ക്കു നഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അക്കാര്യം വിശ്വാസികളില്‍ നിന്നും ബോധപൂര്‍വം മറച്ചുവച്ചു സഭാവിരുദ്ധ ആശയങ്ങള്‍ പത്രദ്വാരാ വായനക്കാരിലേക്ക് അടിച്ചേല്പിച്ചുകൊണ്ടുമിരുന്നു ഈ കാലയളവില്‍. പക്ഷേ, അസത്യം എത്രനാള്‍ മൂടി വയ്ക്കാന്‍ സാധിക്കും? ബഹു. അടപ്പൂരച്ചനിലൂടെ നടുക്കുന്ന ആ യാഥാര്‍ത്ഥ്യം മാലോകരിലേക്ക് എത്തിച്ചതു സത്യദീപം മാത്രമായിരുന്നു എന്നത് ഇന്ന് അവള്‍ക്കെതിരെ വാളോങ്ങി നില്ക്കുന്നവര്‍ മനസ്സിലാക്കിയിരിക്കുന്നതു വളരെ നല്ലതാണ്. കൈവിട്ടുപോയ ദീപികയെ വീണ്ടെടുക്കുന്നതിനു സഭാനേതൃത്വത്തിനു പ്രചോദനം നല്കിയതു കോളിളക്കം സൃഷ്ടിച്ച ഈ ലേഖനമായിരുന്നു.

സത്യദീപത്തെ കരിന്തിരി കത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം, ആ ശ്രമം റബര്‍പന്തിനിട്ട് അടിക്കുന്നതുപോലെയാണ്. എത്രമാത്രം ആഞ്ഞടിക്കുന്നുവോ അത്രമേല്‍ അതു ശക്തി പ്രാപിച്ചു തിരിച്ചു കയറും.
എന്‍റെ നാട്ടിലെ ചിന്തകരും വിദ്യാസമ്പന്നരുമായ വൈദികരും ബുദ്ധി ജീവികളും സത്യദീപം ആവേശത്തോടെ വരുത്തുകയും വായിക്കുകയും ചെയ്യുന്നു എന്നത് ഒരു ഏജന്‍റ് എന്ന നിലയില്‍ വെളിപ്പെടുത്തട്ടെ. അവരില്‍ ഇടവക വൈദികരുണ്ട്; സെമിനാരി പ്രൊഫസ്സര്‍മാരുണ്ട്. എന്നാല്‍ അപൂര്‍വം ചില "അനുസരണശീലമുള്ള"വരുമുണ്ട്. അവര്‍ സത്യദീപത്തിന്‍റെ താളുകള്‍ കടിച്ചുകീറിക്കളയുവാന്‍ ശ്രമിക്കുന്നുണ്ട്. ഭയപ്പെടേണ്ട – സത്യത്തെ എത്രനാള്‍ മൂടിവയ്ക്കും? കഷ്ടിച്ചു മൂന്നു ദിവസം. ബഹു. മുണ്ടാടനച്ചന്‍റെ ലേഖനമാണ് (ലക്കം 40) ഈ കത്തിനാധാരം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org