ഭവാനിയമ്മയുടെ ദുഃഖം

ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി, പാലാ

നാടന്‍ശൈലിയില്‍ ഡോ. സുമ എഴുതിയ "വന്ധ്യതയുടെ കാണാപ്പുറങ്ങള്‍" (ലക്കം 50) വിജ്ഞാനദായകമാണ്. കത്തോലിക്കാ ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഐവിഎഫിലെ അധാര്‍മ്മികചിന്തയും അതില്‍ അടങ്ങിയിരിക്കുന്ന അപകടവും അനുവാചകര്‍ക്കു കൃത്യമായും പറഞ്ഞുകൊടുക്കുന്നു.

ദൈവത്തിന്‍റെ ദാനമായ കുഞ്ഞുങ്ങള്‍ ഒരിക്കലും ദമ്പതികളുടെ അവകാശമല്ല. ഒരു കുഞ്ഞ് എപ്പോള്‍, എവിടെ, എന്നു ജനിക്കണം എന്നു തീരുമാനിക്കുന്നതു ദൈവമാണ്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ സ്വന്തം ഇച്ഛയുടെ പൂര്‍ത്തീകരണത്തിനായി ദൈവത്തിന്‍റെ നിഗൂഢപദ്ധതിയില്‍ മനുഷ്യന്‍ കടന്നുകയറുന്നത് കുട്ടിക്കളിയല്ല. ഇതാ ഒരു ഭവാനിയമ്മയുടെ ദുരനുഭവം നമുക്കു മുമ്പിലുണ്ട്.

അറുപത്തിരണ്ടാം വയസ്സില്‍ കൃത്രിമമാര്‍ഗത്തിലൂടെ അവര്‍ ഒരു ആണ്‍ കുഞ്ഞിനു ജന്മം നല്കിയ വാര്‍ത്ത പത്രത്തില്‍ വന്നിട്ട് അധികകാലമായില്ല. പക്ഷേ, നിര്‍ഭാഗ്യം എന്നു പറയട്ടെ, കണ്ണിലുണ്ണിയായ അവരുടെ പൊന്നുണ്ണി ഒരുനാള്‍ വെള്ളം നിറഞ്ഞ ബക്കറ്റില്‍ മുങ്ങി മരണപ്പെട്ടു. അങ്ങനെ ഭവാനിയമ്മയുടെ ദുഃഖം ഇരട്ടിയായി പരിണമിച്ചിരിക്കുന്നു. ആരോടു പറയാന്‍? ചോദിച്ചു വാങ്ങിയ ദുഃഖം. ത്രികാലജ്ഞാനിയോടു മറുതലിച്ചു വാങ്ങിയെടുത്തതിന്‍റെ പരിണത ഫലമായിരിക്കാം; ആര്‍ക്കറിയാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org