‘കന്യാസ്ത്രീസമരത്തിന്‍റെ’ പരാമര്‍ശം

Published on

ജോര്‍ജ് മങ്കുഴി, ചേരാനല്ലൂര്‍

ശ്രീമതി ലിറ്റി ചാക്കോയുടെ ലേഖനത്തെ പരാമര്‍ശിച്ചുകൊണ്ടു ശ്രീ. തോമസ് പി.വി. എഴുതിയ കത്ത് വായിച്ചു. ആടിനെ പട്ടിയാക്കുകയും പിന്നീടു പേപ്പട്ടിയാക്കുകയും ചെയ്യുന്ന രീതി വിശ്വാസസഭയ്ക്ക് ഉചിതമല്ല. വട്ടോലിയച്ചന്‍ ആരുമാകട്ടെ അച്ചന്‍ കേസ് നടത്തിപ്പിനായി സഹായിക്കുകയും സമ്പത്ത് നല്കുകയും ചെയ്തു കാത്തിരിക്കണമായിരുന്നു എന്ന അഭിപ്രായം ഇക്കാലത്ത് നടക്കുന്നതാണോ? കന്യാസ്ത്രീകള്‍ക്കു സഭയ്ക്കകത്തു നീതി കിട്ടാതെ വന്നു എന്ന കാര്യം എന്താണു മറന്നത്?

സഭ രാഷ്ട്രീയപാര്‍ട്ടിയല്ല, സാംസ്കാരിക സംഘടനയുമല്ല. ആളെക്കൂട്ടല്‍ രീതി സഭയില്‍ എന്തുകൊണ്ട് ഉണ്ടായി? ആരോപണവിധേയനായ വ്യക്തി ആരായാലും സ്ഥാനത്യാഗം ചെയ്തു നിയമവ്യവസ്ഥയെ നേരിടണമായിരുന്നു. കോടതി വിധി വന്നതിനുശേഷം എന്ന രീതി പ്രായോഗികമാണോ? പുരുഷമേധാവിത്വം സഭയിലുണ്ട്. കന്യാസ്ത്രീകള്‍ എന്തു സംഭവിച്ചാലും അകത്തിരുന്നു പ്രാര്‍ത്ഥിച്ചാല്‍ മതി എന്ന രീതി ശരിയല്ല. അവരും മനുഷ്യരാണെന്ന് ഓര്‍ക്കുന്നതു നല്ലതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org