മനഃസമ്മതം ലളിതവും ആര്‍ഭാടരഹിതവുമാകണം

ജോര്‍ജ് മൂഞ്ഞപ്പിള്ളി, എറണാകുളം

സത്യദീപം (ലക്കം 17, പേജ് 3) മനഃസമ്മതം ലളിതവും ആര്‍ഭാടരഹിതവുമാകണമെന്ന കാര്യത്തില്‍, അഡ്വ. പഴേമ്പിള്ളിയുടെയും ശ്രീ. ദേവസ്സിക്കുട്ടി മുളവരിയ്ക്കലിന്‍റെയും കത്തുകളുടെ വരികള്‍ക്കിടയിലുള്ള ആശയം ഒന്നുതന്നെയാണെന്നു മനസ്സിലാക്കാം. ഇരുവരും അല്പം അതിശയോക്തി കലര്‍ത്തിയിട്ടുണ്ടെങ്കിലും.

കാശുള്ളവരും ഇല്ലാത്തവരും ഒരുപോലെ മനഃസമ്മതം ഒച്ചപ്പാട് കൂടാതെ ചുരുങ്ങിയ തോതില്‍ തന്നെ നിര്‍വഹിക്കുകയാണു വേണ്ടത്. കാരണം മനഃസമ്മതം യഥാര്‍ത്ഥത്തില്‍ രണ്ടു കുടുംബങ്ങള്‍ മാത്രം തമ്മിലുള്ള സ്വകാര്യചടങ്ങും ഭാവി വധൂവരന്മാരുടെ അനൗപചാരിക ഒപ്പുവയ്ക്കലും മാത്രമാണ്. എന്നാല്‍ അത് രഹസ്യാത്മകവുമല്ല. പിന്നീടുള്ള മൂന്നു വിളിച്ചുചൊല്ലുകള്‍ക്ക്  ശേഷമേ യഥാര്‍ത്ഥത്തിലുള്ള വിവാഹ ഉടമ്പടി ഉടലെടുക്കുന്നുള്ളൂ.

അതിനാല്‍ മനഃസമ്മതം ഒരു സാമ്പിള്‍ വെടിക്കെട്ടാക്കാതിരിക്കാം. ഒപ്പം, രണ്ടു ചടങ്ങുകളിലും ആര്‍ഭാടം ഒഴിവാക്കി ലഭിക്കുന്ന പണം ഇടവകയിലെ വിവാഹനിധിയിലേക്കു സംഭാവന ചെയ്യുന്നത് എത്ര അന്തസ്സുള്ള നടപടിയായിരിക്കും!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org