മതേതരത്വവും മാര്‍ക്സിയന്‍ മതവിരുദ്ധതയും

ജോര്‍ജ് മുരിങ്ങൂര്‍

അഭിവന്ദ്യ ബിഷപ് ജോസഫ് പാംപ്ലാനി എഴുതിയ വാക്കുകള്‍ 'കാലവും കണ്ണാടിയും' എന്ന പംക്തിയിലൂടെ (ഡിസംബര്‍ 27-ജനുവരി 2) സത്യദീപത്തില്‍ ജ്വലിച്ചുനില്ക്കുന്നു. ഒരു ചെറിയ കുറിപ്പിലൂടെ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടികളെക്കുറിച്ചും അവരുടെ സൈദ്ധാന്തിക നിലപാടുകളെക്കുറിച്ചും വലിയൊരു ഉള്‍ക്കാഴ്ച നല്കാന്‍ അഭിവന്ദ്യ പാംപ്ലാനി പിതാവിനു കഴിഞ്ഞു.

മാര്‍ക്സിസത്തിന്‍റെ ആരംഭം മുതല്‍ മാര്‍ക്സിയന്‍ സൈദ്ധാന്തികത പ്രചരിപ്പിക്കുന്നതു നിരീശ്വരത്വവും മതനിരാസവും തന്നെയാണ്. ചിലപ്പോള്‍ നിരീശ്വരവാദത്തെയും മതനിരാസത്തെയും വിശ്വാസത്തിന്‍റെ മുഖം മൂടി അണിയിച്ചു കൊണ്ടു പൊതുജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലായാലും ലോകത്തില്‍ എവിടെയായാലും മതരാഹിത്യവും മതവിശ്വാസികളുടെ ഉന്മൂലനവുമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇന്നത്തെ ഇന്ത്യയില്‍ ഇവയൊന്നും നടപ്പിലാക്കാന്‍ സാദ്ധ്യമല്ലായെന്നു തിരിച്ചറിഞ്ഞതുകൊണ്ട് അവര്‍ അത് ഒളിച്ചുവച്ചിരിക്കുന്നുവെന്നു മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org