മിഷന്‍മേഖലയും മലയാളികളുടെ സഹായവും

ജോര്‍ജ് മുരിങ്ങൂര്‍

ഭാരതത്തിന്‍റെ ഉത്തരമേഖലകളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും നേതൃത്വം നല്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന നമ്മുടെ അഭിവന്ദ്യ ബിഷപ്പുമാര്‍ ശക്തരാണ്; വിശുദ്ധരാണ്. അവരില്‍ അദ്വീതിയമായൊരു പദവി അഭിവന്ദ്യ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവിനുണ്ട്. ഉത്തരേന്ത്യയിലെ പ്രത്യേകിച്ച് ഉജ്ജൈന്‍ രൂപതയിലെ അക്രൈസ്തവരായ മക്കളെക്കുറിച്ചു പൂര്‍ണമായ അറിവും അടുപ്പവും വടക്കേല്‍ പിതാവിനുണ്ട്. അവര്‍ക്കുവേണ്ടിയുള്ള സാമൂഹ്യവും സാംസ്കാരികവും തൊഴിലധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തമായ നേതൃത്വമാണ് അഭിവന്ദ്യ പിതാവ് നല്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അകത്തോലിക്കരായ മക്കളുമായുള്ള ബന്ധം അവരെ മതംമാറ്റാനുള്ള എളുപ്പവഴിയായി അദ്ദേഹം കാണുന്നില്ല.

ഉത്തരേന്ത്യയില്‍ ദാരിദ്ര്യം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളേക്കാള്‍ എത്രയോ ഉയര്‍ന്ന നിലയിലാണു കേരളത്തിലെ ദരിദ്രരുടെ ജീവിതം. എന്തുകൊണ്ടു മിഷന്‍ മേഖലയില്‍ ദാരിദ്ര്യം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അര്‍ഹതയുള്ള സഹായം നല്കാന്‍ നമുക്കു കഴിയുന്നില്ല?

ഉത്തരേന്ത്യയിലെ നമ്മുടെ മിഷന്‍ കേന്ദ്രങ്ങള്‍ക്കുവേണ്ടി വലിയ സഹായങ്ങള്‍ നല്കാന്‍ മലയാളികളായ നാം ബാദ്ധ്യസ്ഥരാണ്. സത്യദീപത്തിന്‍റെ സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി അഭിവന്ദ്യ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവുമായി നടത്തിയ അഭിമുഖം (ഏപ്രില്‍ 19-25) മിഷന്‍ മേഖലയിലെ ആവശ്യങ്ങളെക്കുറിച്ചു നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org