ആ കുറ്റം നമുക്ക് ഏറ്റെടുക്കാം

ജോര്‍ജ് മുരിങ്ങൂര്‍

സഭ 2000 വര്‍ഷമായി ഇന്ത്യയില്‍ സുവിശേഷപ്രഘോഷണം നടത്തുന്നു. എന്താണ് ഇതിന്‍റെ ഫലം? അഭിവന്ദ്യ ഇന്‍ഡോര്‍ ആര്‍ച്ച്ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍ പിതാവുമായുള്ള അഭിമു ഖസംഭാഷണ വേളയില്‍ (മെയ് 17-23) സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി തോട്ടുമാരിക്കല്‍ പിതാവിനോടു ചോദിച്ച ചോദ്യങ്ങളില്‍ ഒന്നായിരുന്നു അത്. യേശുവിനെ പ്രഘോഷിക്കുന്നതില്‍ നമുക്കു കുറവുകള്‍ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു പിതാവിന്‍റെ മറുപടി.

കുറവുകള്‍ സംഭവിക്കാന്‍ എന്താണു കാരണം? പരസ്പരം അംഗീകരിക്കാനും ആദരിക്കാനും മനസ്സിലാക്കാനും മനസ്സില്ലായിരുന്നു. അതുകൊണ്ട് ആത്മാര്‍ത്ഥതയോടെ, ഐക്യത്തോടെ മുന്നോട്ടുപോകാന്‍ കഴിയാതെ വന്നു. ഒറ്റയ്ക്കൊറ്റയ്ക്കു വിജയം പിടിച്ചെടുക്കാന്‍ കരുക്കള്‍ നീക്കിയപ്പോള്‍ എല്ലാവരും പരാജയപ്പെട്ടു.

കുറ്റം എല്ലാവരുടേതുമാണ്. ആര്‍ക്കും അതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അതുകൊണ്ട് ആ കുറ്റം നമുക്ക് ഏറ്റെടുക്കാം; പരിഹാരം ചെയ്യാം. എന്‍റെ റീത്തിനുവേണ്ടി എന്ന മനോഭാവത്തില്‍ നിന്ന് എന്‍റെ കര്‍ത്താവിനുവേണ്ടി എന്ന നിലയിലേക്കു നാം വളരണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org