അഭിവന്ദ്യരായ മെത്രാന്മാരുടെ രാഷ്ട്രീയം

ജോര്‍ജ് മുരിങ്ങൂര്‍

അഭിവന്ദ്യ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, "പ്രതിപക്ഷം നല്കുന്ന പ്രതീക്ഷ"യെക്കുറിച്ചു സത്യദീപത്തില്‍ (21-27 ജൂണ്‍) എഴുതിയത് അവസരോചിതമായി. ആ ചെറുലേഖനം, രാഷ്ട്രീയത്തിനു നേരെ അഭിവന്ദ്യരായ മെത്രാന്മാര്‍ കണ്ണുകളും കാതുകളും അടച്ചു മിണ്ടാതിരുന്നാല്‍ മതിയെന്ന ചിലരുടെ വാദമുഖങ്ങള്‍ക്കേറ്റ വലിയൊരു പ്രഹരമായിത്തീര്‍ന്നു.

മാര്‍ പാംപ്ലാനി പിതാവ് വ്യക്തമായ രാഷ്ട്രീയനിരീക്ഷണങ്ങളും ധാരണകളും സജീവമായി കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തെപ്പോലെ സുവ്യക്തമായ രാഷ്ട്രീയാഭിപ്രായങ്ങള്‍ ഉള്ളവരാണു മൂന്നു റീത്തുകളിലുംപെട്ട മെത്രാന്മാരെല്ലാവരും.

ഇന്ത്യയിലെ കത്തോലിക്കാസഭയുടെ അധികാരികള്‍ ഇന്ത്യന്‍ പൗരന്മാരായതുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് എഴുതാനും പ്രസംഗിക്കാനും അവര്‍ ബാദ്ധ്യസ്ഥരാണ്. കടപ്പെട്ടവരുമാണ്. മതപരമായ ശുശ്രൂഷകള്‍ ചെയ്യുന്നതിന്‍റെ പേരില്‍ ഒരു പൗരനും രാഷ്ട്രീയാഭിപ്രായങ്ങള്‍ മൂടിവയ്ക്കേണ്ടതില്ല. ജനാധിപത്യസംവിധാനത്തില്‍ പൗരന്മാര്‍ രാഷ്ട്രീയാവബോധം ഇല്ലാത്തവരായി ജീവിക്കുന്നത് അപകടകരമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org