കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും

ജോര്‍ജ് മുരിങ്ങൂര്‍

സത്യദീപം വാരികയുടെ ജൂലൈ 4-ലെ "മതസ്വാതന്ത്ര്യവും മനുഷ്യാന്തസ്സും സര്‍വപ്രധാനം" എന്ന എഡിറ്റോറിയല്‍ സൗമ്യവും ക്ഷമാശീലവും നിറഞ്ഞ വിമര്‍ശന ശൈലിയാണു സ്വീകരിച്ചത്. മൂര്‍ച്ചയേറിയ വാക്കുകളും ശൈലീപ്രയോഗങ്ങളും ഉണ്ടായിരുന്നില്ല.

മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നു പാശ്ചാത്യ രാജ്യങ്ങളിലേക്കു തള്ളിക്കയറുന്ന ബഹുഭൂരിപക്ഷം പേരും അഭയാര്‍ത്ഥികളോ കുടിയേറ്റക്കാരോ അല്ല. യഥാര്‍ത്ഥത്തില്‍ അവര്‍ മുസ്ലീം മതപ്രചാരകരാണ്. ചില മുസ്ലീം രാജ്യങ്ങളിലെ ഭരണാധികാരികള്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയല്ല, നശിപ്പിക്കുകയാണു ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ കൊലപതാകങ്ങളും മര്‍ദ്ദനങ്ങളും കള്ളക്കേസുകളും തടവറകളും പ്രയോഗിക്കുന്നു. അതേസമയം പാശ്ചാത്യ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി കടന്നുവന്നവര്‍ക്ക് – മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് – കൂടുതല്‍ സ്വാതന്ത്ര്യവും അവകാശങ്ങളും വേണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

കത്തോലിക്കാസഭയും മാര്‍പാപ്പയുടെ അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി പൊരുതുമ്പോള്‍ വലിയൊരു വിഭാഗം അഭയാര്‍ത്ഥികള്‍ ഈ അവസരം ചൂഷണം ചെയ്യുകയാണ്; മുതലെടുക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org