മെത്രാന്‍ സമിതിക്കൊരു നല്ല മാതൃക

ജോര്‍ജ് മുരിങ്ങൂര്‍

ചിലിയിലെ സഭയ്ക്കു സംഭവിച്ചതുപോലെ അതീവഗുരുതരമായ വീഴ്ചകളൊന്നും കേരള സഭയ്ക്കു സംഭവിച്ചിട്ടില്ലെങ്കിലും തെറ്റുകള്‍ സംഭവിച്ചു എന്നത് ആരും നിഷേധിക്കുന്നില്ല. കേരള സഭയിലെ വലിയൊരു വിഭാഗം വിശ്വാസികളും പൊതുസമൂഹവും നമ്മുടെ പിതാക്കന്മാര്‍ക്ക് അതിഭീമമായ അപരാധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന വിശ്വാസത്തിലാണു മുന്നോട്ടുനീങ്ങുന്നത്. ഭൂരിപക്ഷം വിശ്വാസികള്‍ക്കും ജനങ്ങള്‍ക്കും സത്യമറിയുവാന്‍ വഴിയില്ലാത്തതുകൊണ്ടു കേട്ടുകേള്‍വിയെ ആശ്രയിക്കുകയും സ്വന്തം ഭാവനയനുസരിച്ച് അപരാധങ്ങള്‍ പര്‍വതീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാന്‍ ജനങ്ങള്‍ക്ക് അവസരങ്ങളുണ്ടാക്കി കൊടുക്കുന്നത് ഒട്ടും നല്ലതല്ല.

ചിലി മെത്രാന്‍ സമിതിയുടെ വെളിപ്പെടുത്തലുകള്‍ കേരളസഭയ്ക്കും സഭാധികാരികള്‍ക്കും സ്വീകരിക്കാവുന്ന നല്ല മാതൃകയാണെന്നു സത്യദീപം എഡിറ്റോറിയല്‍ വഴി (ലക്കം 2) ആഹ്വാനം ചെയ്തതു വളരെ ഉചിതമായി. സഭാധികാരികളുടെ കൂടെ ഉറച്ചുനില്ക്കുമ്പോള്‍ തന്നെ സത്യദീപം നന്മയും തിന്മയും ചൂണ്ടിക്കാണിക്കാനുള്ള ശക്തിയും ധൈര്യവും പ്രകടിപ്പിച്ചത് ആശ്വാസപ്രദവും പ്രത്യാശാനിര്‍ഭരവുമാണ്. എഡിറ്റോറിയല്‍ ഇപ്രകാരമെഴുതി: "വീഴ്ചകളെ, പോരായ്മകളെ മറച്ചു പിടിക്കുന്നതല്ല, മനസ്സ് തുറന്നു യാഥാര്‍ത്ഥ്യബോധത്തോടെ അംഗീകരിക്കുന്നതാണു ശ്രേഷ്ഠം." സത്യദീപത്തിന് അഭിനന്ദനങ്ങള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org