Latest News
|^| Home -> Letters -> വി. കുര്‍ബാനയിലെ പങ്കാളിത്തം

വി. കുര്‍ബാനയിലെ പങ്കാളിത്തം

 ഐസക് ഉഴത്തില്‍, കാളികാവ്

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന ദൈവജനം ദേവാലയ ക്വയറിനൊപ്പം പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോഴാണു ദിവ്യബലി സജീവവും ദൈവികവുമായി തീരുന്നത്.

ഈ വിശ്വാസത്തിനു വിപരീതമായി ‘ഗായകസംഘം’ പാടട്ടെ, മറ്റുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതിയാകുമെന്ന രീതിയില്‍ അഗസ്റ്റിന്‍ ചെങ്ങമനാട് എഴുതിയ കത്ത് (ലക്കം 43, ജൂണ്‍ 7-13) വായിച്ചപ്പോള്‍ അതിനോടു യോജിക്കാനാവുന്നില്ല.

ഗായകസംഘം പ്രാര്‍ത്ഥനകളും പാട്ടുകളും നിയന്ത്രിക്കുകയും ദൈവജനം ഏറ്റുചൊല്ലുകയും ചെയ്യുന്നതാണ് ഉചിതം. ദേവാലയത്തില്‍ എത്തുന്ന എല്ലാവര്‍ക്കും ഈണത്തിലും രാഗത്തിലും പാടുന്ന പാട്ടുകാരായിരിക്കുകയില്ല. അതുകൊണ്ട് അവര്‍ മിണ്ടാതെ കാഴ്ചക്കാരായി നില്ക്കുന്നത് ഉചിതമാണോ?