പ്രദക്ഷിണങ്ങള്‍ ഭക്തിസാന്ദ്രമാകട്ടെ..!

ജയ്മോന്‍ ദേവസ്യ, തലയോലപ്പറമ്പ്

കേരളത്തിലെ ക്രൈസ്തവ പളളികളില്‍ പെരുന്നാള്‍ കാലം അടുത്തിരിക്കുകയാണല്ലൊ. പെരുന്നാളിന്‍റെ ഏറ്റവും വലിയ ആകര്‍ഷണീയത പ്രദക്ഷിണവും വാദ്യമേളങ്ങളും ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി പ്രദക്ഷിണങ്ങളില്‍ ശിങ്കാരി മേളവും, നാസിക് ഡോള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഉത്തരേന്ത്യന്‍ മേളവും ഇടം പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

കാതടപ്പിക്കുന്ന ശബ്ദത്തോടെ പരിസരവാസികളെയും കേള്‍വിക്കാരെയും അരോചകരാക്കുന്ന നാസിക് ഡോള്‍ എന്നറിയപ്പെടുന്ന ഈ മേളം പ്രദക്ഷിണം പോലുള്ള ഒരു ഭക്തിസാന്ദ്രമായ പരിപാടിക്ക് യോജിച്ചതല്ല.

ശിങ്കാരിമേളത്തിന്‍റെ കാര്യവും അതുപോലെ തന്നെ. വാണിജ്യസ്ഥാപനങ്ങളിലും പൊതുസമ്മേളനങ്ങളിലും ആളെ കൂട്ടുവാനായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഈ ശിങ്കാരിമേളം. ഇതും നമ്മുടെ ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തിന് അനുയോജ്യമാണോ..?

രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്കും ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ഭക്തി പ്രധാനമല്ലാത്ത ഘോഷയാത്രകള്‍ക്കും സ്ഥാപനങ്ങളുടെ പരസ്യത്തിനുമായും മറ്റും ഉപയോഗിക്കപ്പെടെണ്ട ഈ വാദ്യ മേളങ്ങളുടെ സാന്നിധ്യം കഴിയുമെങ്കില്‍ നമ്മുടെ പ്രദക്ഷിണ പരിപാടികളില്‍ നിന്നും ഒഴിവാക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org