ജപമാലഭക്തി

ജെയിംസ് ഐസക്, കുടമാളൂര്‍

മൂന്നു വ്യക്തിസഭകളില്‍ ഉള്‍പ്പെട്ട കേരളത്തിലെ ക്രൈസ്തവസമൂഹത്തിനു സ്വീകാര്യമായ ഒരു ഭക്താചാരണമാണു ജപമാല. ദൈവമാതൃഭക്തര്‍ക്ക് ഉള്‍പ്പുളകം അണിയിക്കാന്‍ പര്യാപ്തമായ ഒരു വിശിഷ്ട പ്രബന്ധമായിരുന്നു ആന്‍റണി പുത്തൂരിന്‍റെ ലേഖനം. ജപമാല ഭക്തിയുടെ ചരിത്രം വിശദമാക്കിയ ആ ലേഖനം അതിവിശിഷ്ടവും അതിമനോഹരവുംതന്നെ.

എങ്കിലും ഹൃദയവേദനയോടെ ചില വസ്തുതകള്‍ കുറിക്കട്ടെ. ജപമാലഭക്തി പാശ്ചാത്യസഭയുടെ സൃഷ്ടിയാണ്, പൗരസ്ത്യര്‍ക്ക് ഇത് ഒന്നുമല്ല, നമുക്കു വേണ്ടതു യാമപ്രാര്‍ത്ഥനകളാണ് എന്നു പറഞ്ഞു ജപമാല ആചരണം ഇല്ലാതാക്കുവാന്‍ ചില യുവവൈദികര്‍ ഇറങ്ങി പുറപ്പെട്ടിരുന്നു. ഒക്ടോബര്‍ മാസത്തെ കൊന്തനമസ്കാരം ചില ഇടവകകളില്‍ നിര്‍ത്തല്‍ ചെയ്തു.

കേരള കത്തോലിക്കാസഭാംഗങ്ങള്‍ ഒന്നടങ്കം ജപമാല മുടങ്ങാതെ ചൊല്ലി ഉത്തമ കത്തോലിക്കാസഭയായി നിലകൊള്ളുമെന്നു പ്രത്യാശിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org