വിശ്വാസം പരീക്ഷിക്കപ്പെടുന്നു

Published on

ജെയിംസ് ഐസക്, കുടമാളൂര്‍

എന്‍റെ രാജ്യം ഐഹികമല്ല എന്നു ക്രിസ്തു. ആദിമസഭയില്‍ എല്ലാവരും സ്വന്തം ഭൂസമ്പത്ത് വിറ്റ് സഭയെ ഏല്പിച്ചു. ആവശ്യമുള്ളതു മാത്രം ഓരോരുത്തരും കൈപ്പറ്റി. വൈറ്റ് മണിയും ബ്ലാക്ക് മണിയും ഇടനിലക്കാരും ഉണ്ടായിരുന്നില്ല. ഭൂമി വിറ്റു കിട്ടിയ തുകയെക്കുറിച്ചു പരസ്യമായ കള്ളം പറഞ്ഞ രണ്ടു വ്യക്തികള്‍ ദൈവശാപത്തില്‍ നിലംപതിച്ചു – നടപടി പുസ്തകത്തില്‍ നാം വായിക്കുന്നു.

ഇന്നും നാം ദൈവരാജ്യമാണോ അനുഭവിക്കുന്നത്? സഭയുടെ കോടിക്കണക്കിനു വിലയുള്ള ഭൂമികള്‍ വില്ക്കപ്പെടുന്നു. അതുപോലെ വാങ്ങിച്ചു കൂട്ടുകയും ചെയ്യുന്നു. ഉന്നതരായ വ്യക്തികള്‍ സത്യം മറച്ചുവയ്ക്കുന്നതായി ആരോപണം ഉണ്ടാകുന്നു. സഭയെ സ്നേഹിക്കുന്നവര്‍ക്ക് ഇതു പരീക്ഷണ കാലഘട്ടമാണ്.
ദൈവജനം കഠിനമായ പരീക്ഷണത്തിനു വിധേയരാക്കപ്പെടുന്നു. യാക്കോബിന്‍റെ ലേഖനം വായിച്ചു ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് ആവശ്യമായിരിക്കുന്നു.

"എന്‍റെ സഹോദരരേ, വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍. എന്തെന്നാല്‍ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിനും കുറവില്ലാത്തവരുമാകുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org