ഇടയന്മാര്‍ ദയവായി ശ്രദ്ധിക്കുക

ജെയിംസ് ഐസക്, കുടമാളൂര്‍

സത്യദീപത്തില്‍ (ലക്കം 37) ശ്രീമതി റോസി തമ്പിയുടെ ലേഖനവും ടോം ജോസ് തഴുവംകുന്നിന്‍റെ കത്തും എല്ലാ ഇടയന്മാരും വായിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.

ഒരു മാമ്മോദീസാ സല്ക്കാരത്തിനു പള്ളിയിലെ കൊച്ചച്ചനെ പ്രത്യേകം ക്ഷണിച്ചു. വരാന്‍ തയ്യാറാണെങ്കിലും വികാരികൂടി ഉണ്ടെങ്കിലേ വരൂ എന്നു പറഞ്ഞതിനാല്‍ വികാരിയെ കാണാന്‍ ചെന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞത്, ഭക്ഷണം മുറിയിലേക്കു കൊടുത്തയച്ചാല്‍ മതിയെന്നാണ്. വലിയ ദുഃഖം തോന്നി. ഈ മാന്യവൈദികന്‍ ടോം ജോസിന്‍റെ കത്തു നിശ്ചയമായും വായിക്കേണ്ടതാണ്.

ഒരു ക്രിസ്മസ് കുര്‍ബാന കഴിഞ്ഞു വികാരിയോടു ഹാപ്പി ക്രിസ്മസ് പറയാന്‍ കാത്തുനിന്ന ഇടവകജനങ്ങളുടെ മുഖത്തുപോലും നോക്കാതെ വികാരി കടന്നുപോയപ്പോള്‍ വലിയ ദുഃഖം തോന്നി. പത്ത് വര്‍ഷത്തെ സെമിനാരി പരിശീലനത്തില്‍ തിയോളജിയും ഫിലോസഫിയും മാത്രം പഠിച്ചാല്‍ പോരാ, നല്ല ഇടയന്‍റെ പെരുമാറ്റ രീതികളും പഠിക്കേണ്ടിയിരിക്കുന്നു. റോസി തമ്പിയുടെ വാക്കുകള്‍ കോരിത്തരിപ്പിച്ചു. ആവര്‍ത്തിക്കുന്നതു ക്ഷമിക്കണം.

"ഇടവക വൈദികര്‍ക്ക് ദൈവജനത്തെ യഥാര്‍ത്ഥ വിശ്വാസജീവിതത്തില്‍ വളര്‍ത്താനുള്ള വലിയ ഉത്തരവാദിത്വമുണ്ട്. അവരുടെ ആ സ്നേഹചൈതന്യത്തിന്‍റെ ഊഷ്മളത വറ്റിപ്പോകുന്നതുകൊണ്ടാണു രോഗശാന്തികളും അഭിഷേകാഗ്നികളും തേടി ഇടവകജനം നെട്ടോട്ടമോടുന്നത്… മനുഷ്യമനസ്സുകളെ യേശുവില്‍ വിളിച്ചു ചേര്‍ക്കാനുള്ള പരിശീലനം എവിടെനിന്നാണ് ഇനിയും നമുക്കു ലഭിക്കുക?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org