നമ്മുടെ സ്ഥാപനങ്ങള്‍

Published on

ജെയിംസ് ഐസക്, കുടമാളൂര്‍

"നമ്മുടെ സ്ഥാപനങ്ങളിലൂടെ ക്രൈസ്തവമൂല്യങ്ങള്‍ പകര്‍ന്നു നല്കാന്‍ കഴിയണം. അല്ലെങ്കില്‍ അവ അടച്ചുപൂട്ടുന്നതാണു നല്ലത്." ഇടുക്കി തങ്കച്ചന്‍ എന്ന അല്മായ പ്രേഷിതന്‍റെ ഈ വാക്കുകള്‍ നമ്മുടെ വൈദികരും വൈദികമേലദ്ധ്യക്ഷന്മാരും ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അല്പം പേരെടുക്കുന്നതിനുവേണ്ടിയുള്ള മത്സരമാണു സഭാവേദിയില്‍ ഇന്നു വ്യാപകമാകുന്നത്.

ഇടുക്കി തങ്കച്ചനെ പോലുള്ള അല്മായ പ്രമുഖരുടെ അഭിപ്രായങ്ങള്‍ക്കു സഭാവേദിയില്‍ ഒരു സ്ഥാനവുമില്ല. നിനവേ നഗരം യോനായുടെ പ്രസംഗം കേട്ട് ചാരം പൂശി ചാക്കുടുത്തു തപസ്സ് ചെയ്തു. അവര്‍ രക്ഷ നേടി. കേരളസഭയ്ക്ക് ഇന്ന് അധാര്‍മ്മികതയില്‍ നിന്നും രക്ഷപ്പെടാനാവുമോ? ആരുണ്ടിവിടെ പ്രവചിക്കുവാന്‍?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org