പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണം ദൈവകോപമോ?

ജെയിംസ് ഐസക്, കുടമാളൂര്‍

കേരളത്തില്‍ സംഭവിച്ച പ്രളയദുരന്തം ദൈവകോപം മൂലം സംഭവിച്ചതാണെന്നു വിലയിരുത്തുന്നവരുണ്ട്. കാരണം എന്തുമാകട്ടെ ബൈബിള്‍ വായിക്കുന്നവര്‍ അങ്ങനെയാണെന്നു ചിന്തിച്ചുപോകും.

ആകാശം മുട്ടെ ഉയരു ന്ന ഗോപുരം നിര്‍മ്മിച്ചു പ്രശസ്തി നിലനിര്‍ത്താന്‍ ആലോചിച്ച ബാബേല്‍ നിവാസികള്‍ കര്‍ത്താവിന്‍റെ ക്രോധം ക്ഷണിച്ചുവരുത്തി. സോദോം ഗോമോറായില്‍ അഞ്ചു നീതിമാന്മാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആകാശത്തുനിന്ന് അഗ്നി ഇറങ്ങുകയില്ലായിരുന്നു. അഷേരാദേവിക്കും ബാല്‍ ദേവനും പൂജാവേദികള്‍ ഒരുക്കിയ ഇസ്രായേല്‍, യൂദാ രാജാക്കന്മാരും ദൈവശിക്ഷ ഏല്ക്കേണ്ടിവന്നു. ദൈവജനം ചിതറിക്കപ്പെട്ടു.

കേരളസമൂഹവും ക്രൈസ്തവസഭയും അനീതിയില്‍ നിന്നു വിമുക്തമാണോ? ഭ്രൂണഹത്യയുടെ എണ്ണം അനുദിനം ഇവിടെ വര്‍ദ്ധിക്കുന്നു. ആത്മഹത്യയിലും കേരളം ഇന്ന് ഇന്ത്യയില്‍ പ്രഥമസ്ഥാനത്താണ്. വിവാഹമോചനം ഒരു സാധാരണ ജീവിതാനുഭവം മാത്രം. വിശുദ്ധമായ സഭാവേദിയില്‍ എന്താണു സംഭവിക്കുന്നത്?

"അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്കിയത് ആരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍. ഇവ നിമിത്തം ദൈവത്തിന്‍റെ ക്രോധം നിങ്ങളില്‍ വന്നുചേരുന്നു"

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org