പ്രാര്‍ത്ഥിക്കാന്‍ ലജ്ജിക്കുകയോ?

ജെയിംസ് ഐസക്, കുടമാളൂര്‍

ആഘോഷമായി നടന്ന ഒരു വിവാഹത്തിന്‍റെ സ്വീകരണവേദി. വധൂവരന്മാരെയും ഏറ്റം അടുത്ത ബന്ധുക്കളെയും പ്രത്യേ കം പേരു പറഞ്ഞ് സ്റ്റേജിലേക്കു ക്ഷണിച്ചു. ഓരോ വ്യക്തിയെയും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ പേരും വിദേശബന്ധങ്ങളും പരസ്യപ്പെടുത്തിക്കൊണ്ടു പരിചയപ്പെടുത്തല്‍. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു പ്രത്യേക പരിഗണന. വരന്‍റെയും വധു വിന്‍റെയും പ്രശസ്ത കുടുംബങ്ങളെക്കുറിച്ചു വിശദീകരണം ഇവന്‍റ് മാനേജുമെന്‍റിന്‍റെ ക്വട്ടേഷന്‍ പരിപാടി ടി.വി. റിയാലിറ്റി ഷോയ്ക്കു തുല്യമായിരുന്നു. വമ്പിച്ച പരിചയപ്പെടുത്തലിനുശേഷം ക്ഷണിക്കപ്പെട്ടവരില്‍നിന്നു കയ്യടിയും ചോദിച്ചു വാങ്ങി. വധൂവരന്മാര്‍ കേക്ക് മുറിച്ചു പരസ്പരം വായില്‍ വച്ചുകൊടുക്കുമ്പോള്‍ പൂത്തിരിയും പടക്കവും ആകാശത്തുനിന്നു പുഷ്പവൃഷ്ടിയും. നാടന്‍ ഭാഷയില്‍ 'കലക്കി' എന്നു പറയാം. ഇതിനിടയില്‍ അക്ഷമരായിരുന്ന അതിഥികള്‍ മേശപ്പുറത്തു വിളമ്പിവച്ചിരുന്നവ പൊതി അഴിച്ചു ഭക്ഷിച്ചുതുടങ്ങി. വധൂവരന്മാര്‍ക്കുവേണ്ടി രണ്ടു വാക്കു പ്രാര്‍ത്ഥിക്കാന്‍ ഇവന്‍റ് മാനേജുമെന്‍റിനു ക്വട്ടേഷനില്ലായിരുന്നു. മംഗളവേദികളില്‍ പ്രാര്‍ത്ഥിക്കുക എന്നതു ക്രൈസ്തവ സമൂഹത്തിന്‍റെ മഹത്തായ പാരമ്പര്യങ്ങളില്‍ ഒന്നാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org