വയോജനസംരക്ഷണം ഒരു ക്രൈസ്തവദൗത്യം

ജെയിംസ് ഐസക്, കുടമാളൂര്‍

ഓരോ ദേവാലയത്തോ ടനുബന്ധിച്ചും ഒരു വിദ്യാ ലയം ഉണ്ടായിരിക്കണം എന്ന് കേരളസഭയുടെ ആദ്യവിശുദ്ധനായ ചാവറ പിതാവ് ആഹ്വാനം ചെയ്തു. ഇപ്പോള്‍ ജര്‍മ്മനിയില്‍ നിന്നു ജോസഫ് കൈനിക്കര ഓരോ ഇടവകയ്ക്കും ഒരു വൃദ്ധമന്ദിരം ഉണ്ടാകണമെന്ന് അഭിപ്രായപ്പെടുന്നു. കാല ഘട്ടത്തിനു ചേര്‍ന്ന ഈ ആഹ്വാനം തീര്‍ച്ചയായും സ്വാഗതാര്‍ഹംതന്നെ.

കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് എന്‍റെ ഇടവകയിലെ വിന്‍സെന്‍റ് ഡി പോള്‍ സേവനരംഗങ്ങള്‍ സന്ദര്‍ ശിക്കാന്‍ ആസ്ത്രേലിയായില്‍ നിന്നും വിന്‍സെന്‍റ് ഡി പോള്‍ പ്രവര്‍ത്തകര്‍ വന്നു. ഞങ്ങളുടെ പ്രവര്‍ ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ന്യൂ സൗത്ത് വെയില്‍സിലെ അവരുടെ വിന്‍സെന്‍ഷ്യന്‍ പ്രവര്‍ ത്തനങ്ങള്‍ കാണുന്നതിന് എന്നെ സ്നേഹപൂര്‍വം ക്ഷണിച്ചു. അവിടെ എന്നെ ഏറ്റം ആകര്‍ഷിച്ച ഒരു സേവനരംഗം അവിടെ നടക്കുന്ന വയോജനസംരക്ഷണമായിരുന്നു. ഓരോ ഇടവകയിലും ഒരു വൃദ്ധമന്ദിരം മികച്ച നിലയില്‍ നടത്തിയിരുന്നു. മേല്‍ നോട്ടം മിക്കയിടങ്ങളിലും വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിക്കായിരുന്നു. പള്ളി കോമ്പൗണ്ടില്‍ത ന്നെയാണ് വൃദ്ധമന്ദിരം. കൊച്ചുമക്കളെ ആശ്ലേഷി ക്കാന്‍ കാത്തുനില്ക്കുന്ന വൃദ്ധജനങ്ങള്‍ സന്തോഷഭരിതരാണ്. പള്ളിയിലെ വിശേഷദിനങ്ങളിലും വിവാഹ ആഘോഷങ്ങളിലും വൃദ്ധജനങ്ങള്‍ ഒറ്റപ്പെടുന്നില്ല. ഇതുപോലെ കുടുംബമേഖലയില്‍ സന്തോഷം ജനിപ്പിക്കുന്ന സാഹച ര്യം എന്തുകൊണ്ടു കേരളത്തില്‍ നമുക്കു സൃഷ്ടിച്ചുകൂടാ? വിവാഹാഘോഷങ്ങള്‍ക്ക് അനേക ലക്ഷം ചെലവഴിക്കാനും അനേക കോടികള്‍ ധൂര്‍ത്തടിച്ചു കത്തീഡ്രലുകള്‍ നിര്‍മ്മിക്കാനും മടിക്കാത്ത കേരളീയ കത്തോലിക്കാസമൂഹം വയോജനങ്ങളെ മാന്യമായ വിധത്തില്‍ മരണംവരെ സന്തോഷപൂര്‍ വം സംരക്ഷിക്കാന്‍കൂടി തയ്യാറാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org