ഹര്‍ത്താലിനെതിരെ ജനവികാരം

ജെയിംസ് മുട്ടിക്കല്‍, തൃശൂര്‍

ഹര്‍ത്താല്‍ മൂലം കേരള ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളും നഷ്ടങ്ങളും ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഹര്‍ത്താല്‍ ന്യായമായ ഒരു സമരരീതിയല്ല. ഇതൊരു രാഷ്ട്രീയ ഗുണ്ടായിസം മാത്രമാണ്. ഈ ദുരന്തത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്കേ കഴിയൂ. ഹര്‍ത്താലിനെതിരായ ജനവികാരം ചര്‍ച്ചയിലൂടെയും വാര്‍ത്തകളിലൂടെയും ദൃശ്യമാധ്യമങ്ങളും പത്രമാധ്യമങ്ങളും ശക്തമായ രീതിയില്‍ പ്രചരിപ്പിച്ചാല്‍ ഈ ജനദ്രോഹസമരരീതി കേരളത്തില്‍ നിന്നും തുടച്ചുനീക്കുവാന്‍ കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org