ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പൊടിപൊടിക്കുമ്പോള്‍

ജെയിംസ് മുട്ടിക്കല്‍, തൃശൂര്‍

സര്‍ക്കാര്‍ തലത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊടിപൊടിക്കുകയാണ്. തൃശൂര്‍ പോലീസിന്‍റെ ആഭിമുഖ്യത്തില്‍ "വേണ്ട ബ്രോ" എന്ന പേരില്‍ നടത്തിയ പരിപാടി ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ പ്രചാരമാണു നേടിയത്. ജില്ലാ പൊലീസിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ഇതു കൂടാതെ മറ്റു ജില്ലകളിലും സംസ്ഥാന തലത്തിലും പൊലീസിന്‍റെയും എക്സൈസ് വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നിരവധി ബോധവത്കരണ പരിപാടികളാണു നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ പരിപാടികള്‍ക്കിടയില്‍ മദ്യത്തിന്‍റെ ദൂഷ്യങ്ങളെക്കുറിച്ച് ഒരക്ഷരംപോലും പറയാത്തതു ഖേദകരമാണ്.

മറ്റു ലഹരിവസ്തുക്കളെപ്പോലെതന്നെ അപകടകരമാണു മദ്യവും. അതു വ്യാജമദ്യമായാലും സര്‍ക്കാര്‍ മദ്യമായാലും വ്യത്യാസമില്ല. ലഹരിവസ്തുക്കള്‍ മാത്രമേ അപകടകരമായുള്ളുവെന്നും മദ്യം അത്ര അപകടകരമമല്ല എന്നും തോന്നുന്ന രീതിയിലാണു ലഹരിക്കെതിരെയുള്ള സര്‍ക്കാര്‍ പ്രചാരണങ്ങള്‍ നടന്നുവരുന്നത്. ഇതു വളരെ അപകടകരമാണ്. ലഹരിപോലെതന്നെ ഒഴിവാക്കപ്പെടേണ്ടതാണു മദ്യവുമെന്നുകൂടി ലഹരിവിരുദ്ധ പ്രചാരണങ്ങളില്‍ ഉള്‍പ്പെടുത്തണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org