വേദനിപ്പിക്കുന്ന സത്യങ്ങള്‍

ജെയിംസ് ഐസക്, കുടമാളൂര്‍

"പരസ്പരം ആദരിക്കുന്നിടത്താണ് ആത്മീയത" – ഫാ. മുണ്ടാടന്‍റെ ഈ കുറിപ്പ് വേദനിപ്പിക്കുന്ന ചിന്തകള്‍ ഉളവാക്കി. ഇന്ത്യയില്‍ കേവലം മൂന്നു ശതമാനം പോലുമില്ലാത്ത ക്രൈസ്തവസമൂഹത്തെ നശിപ്പിക്കാന്‍ കരുതിക്കൂട്ടി പ്രസ്താവനകള്‍ ഇറക്കുന്ന തീവ്രവാദികള്‍ ഇന്നു ശക്തി പ്രാപിക്കുന്നത് ഉത്കണ്ഠയുളവാക്കുന്നു. ലോകം മുഴുവന്‍ ആദരിക്കുന്ന മദര്‍ തെരേസാ കേവലം മതപരിവര്‍ത്തനത്തിനായി വിദേശത്തുനിന്നു വന്ന കാട്ടുകള്ളിയാണെന്നു പ്രസ്താവിച്ച ഒരു പ്രമുഖ വ്യക്തിയെ നാം എങ്ങനെ കാണണം?

ക്രൈസ്തവലോകത്തില്‍പോലും ഇന്നു പരസ്പരമുള്ള ആദരം കുറയുന്നു. കത്തോലിക്കാസഭയില്‍ത്തന്നെ വിവിധ റീത്തുകളില്‍പ്പെട്ടവര്‍ പരസ്പരം ആദരിക്കാതെ ദോഷാരോപണം നടത്തുന്നത് അത്യന്തം ഖേദകരമാണ്. ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ വിശദമായി എഴുതുന്നത് ഉചിതമല്ലെന്നറിയാവുന്നതിനാല്‍ അതിനു മുതിരുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org