സംബോധനയിലും കാര്യമില്ലേ?

Published on

ജീസ് പി. പോള്‍, പ്ലാപ്പള്ളില്‍, അച്ചിനകം

സഭയും പൗരോഹിത്യവും ഏറെ വിമര്‍ശിക്കപ്പെടുന്ന കാലമാണല്ലോ ഇത്. സഭയ്ക്ക് നേരിടേണ്ടിവരുന്ന വിമര്‍ശനങ്ങളില്‍ ഏറെയും പ്രത്യക്ഷമായോ പരോക്ഷമായോ പുരോഹിതരെ സംബന്ധിച്ചുള്ളതാണ്.

പഴയകാലങ്ങളില്‍ (ഇന്നും) മുതിര്‍ന്ന വൈദികര്‍ പരസ്പരം സംബോധന ചെയ്യുന്നത് 'അച്ചാ' എന്ന സംജ്ഞ ചേര്‍ത്തുകൊണ്ടാണ് (ഉദാ: ജോസച്ചാ, വട്ടക്കുഴിയച്ചാ…). ഒരു വ്യക്തി വൈദികനായി അഭിഷിക്തനാകുന്ന നിമിഷം മുതല്‍ സ്വന്തം മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ ആ വ്യക്തിയെ 'അച്ചാ' എന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ പുതിയ തലമുറയിലെ വൈദികര്‍ ഇപ്പോള്‍ പരസ്പരം സംബോധന ചെയ്യുമ്പോള്‍ 'അച്ചാ' എന്നുള്ള വിളി ഒഴിവാക്കി തോമസേ, ജോണി എന്നോ ചിലപ്പോഴൊക്കെ എടാ ജോസേ എന്നോ ഒക്കെയാണ് വിളിച്ചുകേള്‍ക്കുന്നത്. സമപ്രായക്കാരോ ഒരേ ബാച്ചുകാരോ ആയവരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ ഇങ്ങനെ ആയാലും സാധാരണ അല്മായരുടെ മുന്നില്‍ ഇങ്ങനെ വിളിക്കുന്നത് ഒട്ടും ഭൂഷണമല്ല എന്നാണ് എന്‍റെ എളിയ അഭിപ്രായം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org