ഇത് എതിര്‍സാക്ഷ്യമാണ്

ജോണ്‍ കുന്നത്തൂര്‍, കാക്കനാട്

ആഗോള കത്തോലിക്കാസഭയ്ക്ക് അടുത്ത കാലം വരെ മാതൃകയായി പ്രശോഭിച്ചിരുന്ന സീറോ മലബാര്‍സഭ ഇന്ന് ജീര്‍ണതയുടെ ആഴങ്ങളില്‍പ്പെട്ടു കുഴയുന്ന കാഴ്ചയാണു കാണുന്നത്.

അരുതാത്തത് എന്തോ സംഭവിച്ചു എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. വീഴ്ചപറ്റി എന്ന് അഭിവദ്യ കര്‍ദിനാള്‍ തിരുമേനിതന്നെ പറയുമ്പോള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സത്യം എന്തെന്ന് പറഞ്ഞാല്‍ എല്ലാം ശരിയാകുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

എന്തുതന്നെയായാലുംപെരുവഴിയിലേക്കിറങ്ങിയ ചേരിതിരിവ് എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ അനുരഞ്ജനത്തിന്‍റെ വേദിയിലേക്കു വരണം ഇവിടെ ജയിക്കേണ്ടതു ക്രിസ്തുവാണ്.

ശുഭസൂചകമായി കാണുന്ന ഒരു കാര്യം, സഹോദരസഭകളുടെ അധിപന്മാരായ അഭി. കര്‍ദിനാള്‍ ക്ലീമിസ് തിരുമേനിയും തിരുവനന്തപുരം ആര്‍ച്ച്ബിഷപ് സൂസൈപാക്യം തിരുമേനിയും മാദ്ധ്യസ്ഥ ശ്രമങ്ങളുമായി ഇടപെട്ടിരിക്കുന്നു എന്നതാണ്. അവരുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഫലം നല്കട്ടെ.

സീറോ മലബാര്‍ സിനഡിനെ നയിക്കുന്ന അഭിവന്ദ്യ പിതാക്കന്മാര്‍ സാഹചര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കി ബന്ധ പ്പെട്ടവരെ ഒരു മേശയ്ക്ക് ചുറ്റും കൊണ്ടുവന്ന് ഈ സന്ദിഗ്ദ്ധാവസ്ഥയ്ക്കു ശാശ്വതമായ പരിഹാരം കാണാന്‍ അടിയന്തിരമായി ഇടപെടണമെന്നു വിനീതമായി അപേക്ഷിക്കുന്നു. ഈസ്റ്റര്‍ നല്കുന്ന പ്രതീക്ഷയുടെയും പ്രത്യാശയുടെയും വെളിച്ചം അകലെയല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org