അജ്ഞരും അസൂയക്കാരുമായ ആക്ഷേപഹാസ്യക്കാര്‍

Published on

ജോണ്‍ മാത്യു കാട്ടുകല്ലില്‍, തിരുവനന്തപുരം

മലയാള സിനിമയില്‍, ഏറ്റവും കൂടുതല്‍ പരിഹാസ കഥാപാത്രങ്ങളാകുന്നത്, കത്തോലിക്കാസഭയിലെ പുരോഹിതരും അതുപോലെ പൊലീസുകാരുമാണ്. കാരണമെന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശുദ്ധ സുന്ദരമായ അസൂയ!

പട്ടം കിട്ടിയിറങ്ങുന്ന നാള്‍ മുതല്‍ ഒരു പുരോഹിതനും പാസ്സിംഗ് ഔട്ട് കഴിഞ്ഞു പുറത്തിറങ്ങു ന്ന നാള്‍ മുതല്‍ ഒരു പൊലീസുകാരനും തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നവരാണ്. മാത്രമല്ല തങ്ങളുടെ ശുശ്രൂഷാപരിധിയിലുള്ള ജനസമൂഹത്തെ ഇത്രമാത്രം ആഴത്തില്‍ മനസ്സിലാക്കുന്ന മറ്റൊരു ജീവിതാന്തസ്സും ഉണ്ടാകാനിടയില്ല. പ്രത്യേകിച്ചും, ഇടവകയില്‍ ശുശ്രൂഷ ചെയ്യുന്ന കത്തോലിക്കാ പുരോഹിതന്‍. അതെ! മാങ്ങ സമൃദ്ധമായിട്ടുള്ള ഈ മാവിനെയല്ലാതെ, പൂക്കാത്ത, കായ്ക്കാത്ത മാവിനെ കല്ലെറിഞ്ഞിട്ട് എന്തു ഫലം? സഭയോ പൊലീസോ ഇല്ലാത്ത ഒരു സമൂഹത്തെപ്പറ്റി നമ്മുടെ സിനിമാക്കാര്‍ ഒന്ന് ആലോചിച്ചുനോക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org