മെത്രാന്മാരുടെ സ്ഥാനിക ഇരിപ്പിടം

ജോജി വർഗീസ് കുന്നേൽ, വാരനാട്, ചേർത്തല

സത്യദീപ (ലക്കം 25) ത്തിൽ കുറവിലങ്ങാട് മർത്ത മറിയം പള്ളിയെ മേജർ ആർക്കി എപ്പി സ്കോപ്പൽ ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയമാക്കി സീറോ മലബാർ സിനഡ് ഡിക്രി പുറപ്പെടുവിച്ചതായി വാർത്ത കൊടുത്തിരുന്നു. കുറവിലങ്ങാട് ഇടവകയുടെ ചരിത്ര പ്രാധാന്യം, പാരമ്പര്യം, തീർത്ഥാടക പ്രവാഹം എന്നിവയാണ് പ്രത്യേക പദവി നൽകാൻ സിനഡ് കൈക്കൊണ്ട ഘടകങ്ങൾ എന്ന് വാർത്തയിൽ കാണുന്നു. ഒന്നാമതായി കുറവിലങ്ങാട് ഇടവകയുടെ ചരിത്രം തുടങ്ങുന്നത് എറണാകുളം-അങ്കമാലി അതിരൂപതയിൽപ്പെട്ട പളളിപ്പുറം ഫൊറോനാ പള്ളിയിൽ നിന്നല്ലേ? അവിടെ നിന്ന് ഇടവക തിരിഞ്ഞ് രൂപീകൃ തമായതല്ലേ കുറവിലങ്ങാട്. അപ്പോൾ ഏത് പാരമ്പര്യമാണ് സിനഡ് പരിഗണിച്ചത്? രണ്ടാമതായി ആർക്കിയോദക്കന്മാർ അഥവാ ആർച്ച്ഡീക്കന്മാർ ഭരിച്ചിരുന്ന ഇടം എന്ന നിലയിൽ കുറവിലങ്ങാടിനുള്ള സ്ഥാനത്തെപ്പറ്റിയാണ്. പകലോമറ്റം കടുംബക്കാർ ആയിരുന്നല്ലോ പരമ്പരാഗതമായി ആർച്ച്ഡീക്കന്മാർ. ഇവരെ സഭയിൽ ഭരണം ഏല്പിപിച്ചിരുന്നത് പരിശുദ്ധ റോമാ മാർപാപ്പമാർ ആയിരുന്നോ? മൂന്നാമതായി മേജർ ആർച്ച്ബിഷപ്പിന് സിംഹാസനം അഥവാ ഇരിപ്പിടം സ്ഥാനിക ഇരിപ്പിടമായി അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. അപ്പോൾ എറണാകുളം- അങ്കമാലി മേജർ അതിരൂപത അദ്ധ്യക്ഷന്റെയും അതു മൂലം സീറോ മലബാർ സഭാതലവന്റെയും സ്ഥാനിക ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കായും അവിടുത്തെ സ്ഥാനിക ഇരിപ്പിടവും' ഇൗ അവസരത്തിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നില്ലേ? സാധാരണ ഗതിയിൽ കത്തോലിക്കാ സഭയിൽ മെത്രാന്മാർക്ക് സ്ഥാനിക ഇരിപ്പിടം ഉള്ളത് കത്തിഡ്രൽ പള്ളികളിലാണല്ലോ. അപ്പോൾ നാം കത്തോലിക്കാ പാരമ്പര്യത്തിൽ നിന്ന് വ്യതിചലിക്കുകയാണോ?'

മാത്രമല്ല റോമിലെ St. John Leteren, St. Peter, St. Mary Major, St. Paul എന്നീ പേപ്പൽ ബസിലിക്കകൾക്ക് പരിശുദ്ധ സിംഹാസനം കൽപിച്ച് നൽകിയിട്ടുള്ള പ്രത്യേക പദവിക്ക് തുല്യമായ പദവിയിലേക്ക് കുറവിലങ്ങാട് പളളി ഉയർത്തപ്പെട്ടിരിക്കുന്നു എന്നും സത്യ ദീപം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മേൽ പദവിയിൽ കുറവിലങ്ങാടിന് അർഹതയുണ്ട്. അവിടെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം നടന്ന സ്ഥലമാണ്. പക്ഷേ പദവികൾ പ്രഖ്യാപിക്കേണ്ടിയിരുന്നത് കൂദാശകൾക്കും ദൈവാരാധനയ്ക്കും വേണ്ടിയുള്ള റോമിലെ തിരുസംഘത്തിൽ നിന്നല്ലേ? ബസിലിക്കാ പദവിയല്ലേ കത്തോലിക്കാ കൂട്ടായ്മയിൽ എന്തുകൊണ്ടും നല്ലത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org