കാറ്റേ, നീ വീശരുതിപ്പോള്‍

ജോസ് പള്ളിപ്പാടന്‍, ഇടപ്പള്ളി

ധനുമാസത്തിന്‍റെ കുളിരില്‍ കമ്പിളിയുടെ ചെറുചൂടിലേക്ക് ഊളിയിട്ട് വാട്സാപ്പില്‍ ശുഭരാത്രി നേര്‍ന്ന് ക്രിസ്തുമസിന്‍റെയും പുതുവത്സരത്തിന്‍റെയും ആഘോഷങ്ങള്‍ താലോലിച്ചു നാമൊക്കെ ഉറക്കത്തിന്‍റെ ആലസ്യത്തിലേക്ക് ഊളിയിടുമ്പോള്‍ അകലെ ഓഖിയെന്ന മഹാദുരന്തത്തിനു മുമ്പില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഒരു മനുഷ്യായുസ്സില്‍ സ്വരുക്കൂട്ടിയ ഭവനവും സമ്പത്തും ഒലിച്ചുപോയ തിരയുടെ തീരത്തു പകച്ചുപോയ ഒരു ജന സഞ്ചയം.

അവര്‍ക്കിടയില്‍ പ്രതീക്ഷയുടെ തിരിനാളവുമായി മഹാദുരന്തരങ്ങള്‍ക്കു കശക്കിയെറിയാന്‍ നിങ്ങളെ വിട്ടു നല്കില്ലെന്ന ദൃഢനിശ്ചയത്തോടെ ഒറ്റയാള്‍ പട്ടാളമായി, കടലിന്‍റെ മക്കളെ തെരുവിലെറിയുവാനാകില്ലെന്നു പ്രഖ്യാപിച്ച് ഊണും ഉറക്കവുമില്ലാതെ; അവര്‍ക്കായുള്ള സമരമുഖങ്ങളില്‍ സമരപ്പന്തലുകളില്‍, ചര്‍ച്ചാവേദികളില്‍ ജാതിയില്ലാതെ, മതമില്ലാതെ, രാഷ്ട്രീയമില്ലാതെ ഒരുപറ്റം പുരോഹിതര്‍, മെത്രാന്മാര്‍, ചുട്ടുപൊള്ളുന്ന വെയിലിലും പേമാരിയിലും ചീഞ്ഞളിഞ്ഞ മൃതശരീരങ്ങള്‍ക്കൊപ്പം മോര്‍ച്ചറിക്കുള്ളിലും തളരാതെ ക്രിസ്ത്യാനിയുടെ കടമ മറക്കാതെ നമുക്കഭിമാനമായി. ക്രിസ്തുമസിന്‍റെയും പുതുവത്സരത്തിന്‍റെയും ആരവങ്ങള്‍ക്കിടയില്‍ മറക്കാതിരിക്കാം ആ സുമനസ്സുകളെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org