അറിയിപ്പുകള്‍ ആക്രോശമായി മാറുമ്പോള്‍

ജോസ് വെള്ളാംന്ത്യം, വാഴൂര്‍

ഞായറാഴ്ചത്തെ കുര്‍ബാനകളില്‍ കുര്‍ബാനസ്വീകരണത്തിനുശേഷം സമാപനത്തിനു മുമ്പായുള്ള അറിയിപ്പുകള്‍ ആക്രോശമായി മാറുന്നതു പതിവു കാഴ്ചയാണ്. ഒരാഴ്ചയുടെ അവസാനത്തെ ദിവസം ദേവാലയത്തില്‍ എത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു സമാപനആശീര്‍വാദവും വാങ്ങി ശാന്തമായ ഒരു മനസ്സോടെ ദേവാലയത്തില്‍ നിന്നും ഇറങ്ങിപ്പോകുവാന്‍ പലപ്പോഴും കഴിയുന്നില്ല.

സുവിശേഷത്തിലില്ലാത്ത വിഷയങ്ങള്‍ അവതരിപ്പിക്കാനും കൂടുതല്‍ ഇതര വിഷയങ്ങള്‍ അവതരിപ്പിക്കാനും കുടുംബ യൂണിറ്റ് പ്രാര്‍ത്ഥനാസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും സമയം കണ്ടെത്തണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org