“ദൈവവിളി” ദൈവേഷ്ടം നിറവേറ്റാന്‍

ജോസ് മോന്‍ ആലുവ

സഭയിലും സമൂഹത്തിലും തന്‍റെ ഇഷ്ടം നിറവേറ്റാന്‍ ദൈവം ചില വ്യക്തികളെ വിളിക്കുന്നതാണു "ദൈവവിളി." അവന്‍ നമ്മെ വിളിച്ചിരിക്കുന്നതു ലോകത്തിനു മുമ്പില്‍ വിജയിക്കാനല്ല മറിച്ചു വിശ്വസ്തരാകാനാണ്. അതുകൊണ്ട് അവന്‍റെ വിളി കേട്ട് വന്നവര്‍ സ്വന്തം ഇഷ്ടങ്ങളും തീരുമാനങ്ങളും സഭയിലും സമൂഹത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കരുത്.

നമ്മുടെ വൈദികരും സിസ്റ്റേഴ്സും നടത്തിയിരുന്ന ഭവനസന്ദര്‍ശനങ്ങള്‍ എന്തു വിലകൊടുത്തും നിലനിര്‍ത്തണം. ദൈവജനത്തെ ഇത്രയേറെ സ്വാധീനിക്കാനും ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കാനും യഥാര്‍ത്ഥ ദൈവവിളികള്‍ തിരിച്ചറിയാനും കഴിയുന്ന മറ്റൊരു ശുശ്രൂഷയും ഉണ്ടെന്നു തോന്നുന്നില്ല. ഭവനസന്ദര്‍ശനത്തിനു തീരെ 'സമയമില്ല' എന്ന പരാതിയാണു പലര്‍ക്കും പറയാനുള്ളത്. എന്നാല്‍ തങ്ങള്‍ ജോലി ചെയ്യുന്ന വിദ്യാലയങ്ങളിലേക്കു കുട്ടികളെ ചേര്‍ക്കാന്‍ എത്ര ഭവനങ്ങള്‍ സന്ദര്‍ശിക്കാനും അവര്‍ക്കു ധാരാളം സമയമുണ്ട്. അതുകൊണ്ടാണ് "ആത്മീയമേഖലയിലെ കരിയറിസം ആത്മീയ വങ്കത്തമാണെ"ന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത്.

അതുകൊണ്ടു നിരന്തര പ്രാര്‍ത്ഥനയിലൂടെ പരിശുദ്ധാത്മാവിന്‍റെ പ്രേരണയില്‍ തീരുമാനങ്ങളെടുക്കാനും സേവനമേഖലകള്‍ തിരഞ്ഞെടുക്കാനും കഴിയണം. ചര്‍ച്ചകളും കൂടിയാലോചനകളുംകൊണ്ടു മാനുഷികബുദ്ധിയില്‍ നിന്നു രൂപപ്പെടുന്ന ഭൂരിപക്ഷ തീരുമാനങ്ങള്‍ ദൈവഹിതമാകണമെന്നില്ല. "ദൈവതിരുമനസ്സ് നടക്കണം, നടത്തണം" (വിശുദ്ധ ചാവറയച്ചന്‍). ജനാധിപത്യപ്രകാരമല്ല മറിച്ച് പരിശുദ്ധാരൂപിയുടെ ആധിപത്യത്തിന്‍ കീഴിലാണു തിരുസ്സഭ നയിക്കപ്പെടേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org