ദുഃശീലങ്ങളും തഴക്കദോഷങ്ങളും വര്‍ജ്ജിക്കേണ്ട നോമ്പുകാലം

ജോസഫ് ആലപ്പാട്ട്, കരാഞ്ചിറ

ക്ലബില്‍ മൂന്നു പെഗ്ഗ് അടിക്കുന്നവന്‍ പെഗ്ഗ് വേണ്ട, നോമ്പില്‍ 25 ദിവസം ക്ലബില്ല എന്നു നെഞ്ചുവിരിച്ചു പറയണം. ചാനല്‍കമ്പം കുറച്ചു ഗുഡ്നെസ്സും ശാലോമും മക്കള്‍ കാണട്ടെ – നോമ്പിലെ ഒരു പരിവര്‍ത്തനം. കുടിക്കാത്തവര്‍ ഇഷ്ടമുള്ള പാനിയം ത്യജിക്കട്ടെ. കരോള്‍ഗാനം മുഴങ്ങുംവരെ ടിവിയിലെ ക്രിക്കറ്റ്, ഫുട്ബോള്‍ കമ്പം ഉപേക്ഷിക്കുക

കാണൂ മുസല്‍മാന്‍റെ കഠിനനോമ്പ്, എത്ര ദിവസം – പകല്‍ ജലപാനീയമില്ല. തുപ്പല്‍പോലും ഇറക്കില്ല. അന്യോന്യം കണക്കുതീര്‍ക്കല്‍, വഴക്കു തീര്‍ക്കല്‍, വാങ്ക്വിളി കേട്ടാല്‍ അല്പം ഭക്ഷണം. അവര്‍ പറയും: എന്തു വിശപ്പ്. ക്രിസ്ത്യാനിക്കു നോമ്പുള്ളതും ഇല്ലാത്തതും കണക്ക്. നാം സമൂഹത്തിന്‍റെ മാതൃകയാകണം – മൊത്തം ഒരു മാറ്റം അടക്കിലും ചിട്ടയിലും തീര്‍ച്ച. ഈ ക്രിസ്മസ് അര്‍ത്ഥസമ്പുഷ്ടമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org