അരങ്ങു വാഴുന്ന കുറ്റവിചാരണക്കാര്‍

ജോസഫ് ചേന്നംകുളം, മരട്

ഇത് അഭിനവ വിധികര്‍ത്താക്കള്‍ ആടിത്തിമിര്‍ക്കുന്ന കാലം. ഇഷ്ടവിഷയങ്ങള്‍ തേടിനടക്കുന്ന ഇക്കൂട്ടര്‍ അത്തരം കാര്യങ്ങളില്‍ ഗവേഷണപടുക്കളായി ചമഞ്ഞ,് വാര്‍ത്താമാധ്യമങ്ങളിലൂടെ തങ്ങളുടെ അപാരപാണ്ഡിത്യം വിളമ്പുന്ന വിസ്മയക്കാഴ്ച ഇന്നു സര്‍വസാധാരണമായിരിക്കുന്നു. ഇവയെല്ലാം അറിഞ്ഞോ അറിയാതെയോ ഉള്ളുതുറന്ന് ആസ്വദിക്കുന്ന ഒരു നവസമൂഹ ത്തെ രൂപപ്പെടുത്തുകവഴി തങ്ങളുടെ 'റേറ്റിംഗ്' വര്‍ദ്ധിക്കുമെന്നതിനാല്‍ അവതാരകര്‍ വര്‍ദ്ധിതവീര്യത്താല്‍ ആവേശഭരിതരായി മാന്യതയുടെ സകല സീമകളും ലംഘിക്കുന്നു. അതേസമയം സത്യത്തിന്‍റെ മുഖം വികൃതമാക്കപ്പെടുമ്പോള്‍ മുഖം തിരിച്ചുനില്ക്കുന്ന നിര്‍വികാരര്‍ മറുവശത്ത് ആലസ്യത്തിന്‍റെ പര്യായങ്ങളായി മാറുന്നു.

ഗര്‍ജ്ജിക്കുന്ന ഗജവീരനെ കാണുമ്പോള്‍ പിന്തിരിഞ്ഞോടുന്നവര്‍ സാധുവായ ആട്ടിന്‍കുട്ടിക്കു നേരെ തോക്ക് ചൂണ്ടുന്ന ദയനീയ കാഴ്ച ഇന്നിന്‍റെ സംസ്കാരമായിത്തീര്‍ന്നിരിക്കുന്നു. സ്വന്തം ഭവനത്തിന്‍റെ കഴുക്കോല്‍ ഊരിയെടുക്കാന്‍ വെമ്പുന്ന ചില മക്കളും നമ്മുടെ കണ്‍മുമ്പിലുള്ളപ്പോള്‍ വിധികര്‍ത്താക്കള്‍ ആത്മനിര്‍വൃതി കൊള്ളുന്നു. അസഹിഷ്ണുതയുടെയും അവിവേകത്തിന്‍റെയും പൊയ് മുഖങ്ങളെ നാം തിരിച്ചറിയണമെന്നു മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org