ബാദ്ധ്യതയാകുന്ന നേതൃത്വം

Published on

ജോസഫ് ഗാമ

സ്ഫോടനാത്മകമായ ഒരഗ്നിപര്‍വതത്തിനു സമാനമാണിപ്പോള്‍ സീറോ-മലബാര്‍സഭ. നൂറുകണക്കിനു വൈദികര്‍ക്കും ആയിരക്കണക്കിനു വിശ്വാസികള്‍ക്കും സഭാനേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന അതീവ ഗുരുതരമായ സാഹചര്യമാണിത്. രാഷ്ട്രീയക്കാരെപ്പോലെയല്ല നാം നിലപാടു സ്വീകരിക്കേണ്ടതും പ്രശ്നപരിഹാരത്തിനു ശ്രമിക്കേണ്ടതും. കാരണം നാം കത്തോലിക്കാ വിശ്വാസികളാണ്. സഭാനേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടു ശരിയാണോ എന്നു പുനഃപരിശോധിക്കണം. സഭാസമൂഹത്തില്‍ വിഭാഗീയത വളരുന്നതു കയ്യും കെട്ടി നോക്കിനില്ക്കുന്ന നേതൃത്വം ഇനിയിവിടെ തുടരാന്‍ അര്‍ഹമാണോ എന്നു ചിന്തിക്കണം. കെസിബിസി, സിബിസിഐ പോലുള്ള ഉത്തരവാദിത്വപ്പെട്ട സമിതികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org