കടലിലെ ദുരന്തവും കേരളസഭയും

ജോസഫ് ഇഞ്ചിപ്പറമ്പില്‍, തൃപ്പൂണിത്തുറ

മഴയത്ത്, ദൂരെ കടലിലേക്കു മാത്രം നോക്കിനില്ക്കുന്ന ഒരു കുടുംബത്തെ കറുത്ത മഷികളില്‍ വരച്ചുകൊണ്ടു "കേരളത്തിന്‍റെ 2017-ലെ ക്രിസ്തുമസ് കണ്ണീര്‍ക്കടലിലാണ്" എന്ന് എഴുതിയ സത്യദീപത്തിന്‍റെ എഡിറ്റോറിയല്‍ നമ്മുടെ ക്രിസ്തുമസ് ചിന്തകളെ ശരിയായ ദിശകളിലേക്കു നയിക്കുന്നതിനു പ്രചോദനം നല്കുന്ന ഒന്നാണ് (ലക്കം 20, ഡിസംബര്‍ 20) കടലില്‍നിന്നു തിരിച്ചുവരാത്തവരുടെ, കടലില്‍ മുങ്ങിപ്പോയവരുടെ കുടുംബങ്ങള്‍ ഈ ദുരന്തത്തോടെ തകര്‍ന്നുപോകാതിരിക്കുന്നതിന് അവരെ കൈപിടിച്ച് എഴുന്നേല്പിക്കുക നമ്മുടെ കടമയാണ്.

തിന്നുകയും കുടിക്കുകയും കൂത്താടുകയും ചെയ്യുന്നതാണു ക്രിസ്തുമസ് ആഘോഷം എന്നു വരുത്തി വശീകരിക്കുന്ന കച്ചവടസംസ്കാരത്തിന്‍റെ പിടിയില്‍ അകപ്പെടാതെ നന്മയുടെ സംസ്കാരം വളര്‍ത്തേണ്ടതുണ്ട് കഷ്ടപ്പാടുകളില്‍ കുടുങ്ങിപ്പോകുന്നവര്‍ക്ക്, സ്വന്തം കാലില്‍ നില്ക്കുന്നതിനുള്ള ആത്മീയവും ലൗകികവുമായ ശക്തി നല്കുക എന്നതാണു സഭയുടെ ഉത്തരവാദിത്വം എന്ന് ഈ എഡിറ്റോറിയല്‍ ആഹ്വാനം ചെയ്യുന്നു. അത് അങ്ങേയറ്റം സ്വാഗതാര്‍ഹമായിരിക്കുന്നു. സത്യദീപം പറയുന്നതു നോക്കുക: "കടലോരത്തെ ജനങ്ങളുടെ വ്യാധി കടലോര പ്രദേശത്തെ കുറച്ചു ലത്തീന്‍ രൂപതകളുടെ മാത്രമല്ല കേരളസഭയുടെമുഴുവന്‍ ആധിയാണ്." എന്നാല്‍ ഈ ചിന്ത നമ്മുടെ ചില രൂപതകളെ സ്പര്‍ശിച്ചിട്ടുപോലുമില്ല എന്നു കാണുന്നതില്‍ സങ്കടമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org