നന്മ നിറഞ്ഞ മറിയമോ കൃപ നിറഞ്ഞവളോ?

ജോസഫ് കണ്ണംകുളം, ആലക്കോട്

ഡിസംബര്‍ 19-ലെ സത്യദീപത്തില്‍ ഫാ. ജോസ് പാലാട്ടിയുടെ 'അതിഭക്തി' എന്ന ശീര്‍ഷകത്തില്‍ കത്തു കണ്ടു. കര്‍ത്താവ് അങ്ങയോടുകൂടെ എന്നതിനു പകരം അമ്മയോടുകൂടെ എന്നു ചൊല്ലുന്നതു വചനവിരുദ്ധം എന്നാണല്ലോ പ്രശ്നം.

എന്നാല്‍ നന്മ നിറഞ്ഞ മറിയം എന്ന സംബോധനയും വചനവിരുദ്ധമല്ലേ? ലൂക്കാ 1:28-ല്‍ ദൈവദൂതന്‍ അവളോടു പറഞ്ഞതു 'കൃപ നിറഞ്ഞവളേ' എന്നല്ലേ? മറിയത്തിന്‍റെ സ്തോത്രഗീതത്തിലും (magnificat) ഈ ദൈവകൃപ മാതാവ് ഏറ്റുപറയുന്നതായി കാണാം (ലൂക്കാ 1:48-49). മറ്റു ഭാഷകളില്‍ പ്രത്യേകിച്ചു ലാറ്റിനില്‍ gratia plena എന്നും ഇംഗ്ലീഷില്‍ full of grace എന്നും ഹിന്ദിയില്‍ "കൃപാപര്‍ണ്ണ്" എന്നുമാണ്. കേരളത്തില്‍ത്തന്നെ സീറോ-മലങ്കരസഭയും ഇതുതന്നെ ഉപയോഗിക്കുന്നുവെന്നു മനസ്സിലാക്കുന്നു.

പ്രകടമായ വചനവിരുദ്ധമായ ഈ പദം മലയാളത്തില്‍ മാത്രം വരുന്നത് എങ്ങനെയാണ്? ലോകം മുഴുവന്‍ good friday എന്നു വിളിക്കുന്ന 'നല്ല വെള്ളി' മലയാളിക്കു മാത്രം ദുഃഖവെള്ളിയാകുമോ? ആഗോളമായി ആചരിക്കുന്ന 'ചാര ബുധന്‍' (Ash Wednesday) സീറോ-മലബാര്‍ സഭയില്‍ ഇപ്പോള്‍ തിങ്കളാഴ്ചയാണല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org