അന്വേഷണം നേരിടാന്‍ തയ്യാറാകണം

ജോസഫ്, കിഴക്കമ്പലം

ക്രൈസ്തവ സഭയെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരമായ അവസ്ഥയിലൂടെയാണ് ഓരോ ദിവസവും കടന്നുപോകു ന്നത്. ഇത് ഇത്രയും മോശമാക്കാതെ, ചര്‍ച്ചയാക്കാതെ വളരെ പെട്ടെന്ന് സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ നമുക്ക് സാധിക്കും. അതിനായി അപവാദത്തില്‍പ്പെട്ടവര്‍ എത്ര ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരായാലും അവര്‍ ആ സ്ഥാനത്തു നിന്നും മാറിനിന്ന് സ്വതന്ത്രമായ അന്വേഷണം നേരിടാന്‍ തയ്യാറാകണം. അല്ലാതെ തന്‍റെ മേലധികാരി പറഞ്ഞാല്‍ മാത്രമേ മാറി നില്‍ക്കൂ എന്നു വാശി പിടിക്കരുത്. സഭയുടെയും സഭാസമൂഹത്തിന്‍റെയും വളര്‍ച്ചയ്ക്കും വികസനത്തിനും ഇങ്ങനെയുള്ള സ്ഥാന ത്യാഗങ്ങള്‍ വളരെ ഓജസ്സുറ്റതാണ്. അങ്ങനെ ചെയ്താല്‍ സമൂഹത്തില്‍ അവര്‍ക്ക് നഷ്ടപ്പെട്ട സല്‍പ്പേര് വീണ്ടെടുക്കാന്‍ സാധിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org