കര്‍ത്താവിന്‍റെ വഴികാട്ടി

ജോസഫ് ലൂക്കാ, കോക്കമംഗലം

വിവാഹമെന്ന കൂദാശ വഴി ദമ്പതികളായിത്തീര്‍ന്ന വധൂവരന്മാരെ ഏതാനും ദിവസങ്ങളിലേക്കു മാത്രം വിളിക്കുന്ന പേരാണ് മണവാളന്‍-മണവാട്ടി. ഈ വിളിപ്പേരിന് 41 ദിവസത്തെ ആയുസ്സ് മാത്രമാണെന്നു പഴമക്കാര്‍ പറയുന്നു.

നാഥനുവേണ്ടി എല്ലാം ത്യജിച്ച ബഹുമാനപ്പെട്ട സഹോദരിമാരെ, സുഖത്തിലും ദുഃഖത്തിലും… പരസ്പരം സഹകരിച്ചു ജീവിച്ചുകൊള്ളാമെന്നു വിശുദ്ധ ഗ്രന്ഥം തൊട്ടു വന്ദിച്ചു പ്രതിജ്ഞ ചെയ്ത നവദമ്പതികള്‍ക്കു മണവാളന്‍-മണവാട്ടി എന്ന മഹനീയ പദവി വിട്ടുകൊടുക്കുവാന്‍ സന്മനസ്സ് കാണിക്കണമേയെന്നു വിനീതമായി അപേക്ഷിക്കുന്നു.

കഴിഞ്ഞ ലക്കത്തില്‍ പോള്‍ പാറക്കടവ് പറഞ്ഞ കര്‍ത്താവിന്‍റെ ദാസി മണവാട്ടിയേക്കാള്‍ ബലഹീനമായ പദപ്രോയാഗണ്. ദൈവദൂതനോടു പരിശുദ്ധ അമ്മ പ്രതിവചിച്ച ദാസിയല്ല, 2000 വര്‍ഷത്തിനുശേഷമുള്ള ദാസി. യജമാനന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ദാസി നിര്‍ബന്ധിതയായിത്തീരും. ഓരോ ക്രിസ്ത്യാനിയും പ്രസംഗത്തില്‍ മാത്രമല്ല പ്രവൃത്തിയിലും കര്‍ത്താവിലേക്കുള്ള വഴികാട്ടിയായിരിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org