മൃതദേഹസംസ്കാരം പള്ളിയിലോ സെമിത്തേരിയിലോ?

Published on

ജോസഫ് മേലിട്ട്, അഞ്ഞൂര്‍, തൃശൂര്‍

18 എഡീഷനുകളുള്ള ഒരു പ്രമുഖ മലയാള ദിനപത്രത്തില്‍ ക്രൈസ്തവരുടെ ചരമവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ തുടര്‍ന്നുവരുന്ന അനൗചിത്യം സൂചിപ്പിക്കാനാണീ കുറിപ്പ്. മൃതസംസ്കാരം നടക്കുന്ന ദിവസം, സമയം എന്നിവയോടൊപ്പം പരേതന്‍റെ ഇടവക ദേവാലയത്തിന്‍റെ പേരാണു സ്ഥിരമായി കൊടുക്കുന്നത്. പള്ളിയിലല്ല, പള്ളിയുടെ സെമിത്തേരിയിലാണു മൃതസംസ്കാരം നടക്കുന്നതെന്നു തിരുത്തണമെന്നാവശ്യപ്പെട്ട്, പലതവണ പത്രത്തിന്‍റെ കോട്ടയത്തുള്ള കേന്ദ്ര കാര്യാലയത്തിലേക്ക് എഴുതിയെങ്കിലും ഒരു മറുപടിപോ ലും കിട്ടിയില്ല. ഒടുവില്‍ പത്രത്തിന്‍റെ ഒരു യൂണിറ്റിലെത്തി ന്യൂസ് എഡിറ്ററെ കണ്ടു പരാതി പറഞ്ഞു. മറുപടി ഇങ്ങനെ: "പത്രം വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന രീതി ഇതാണ്. ഈ ശൈലി ഇപ്പോള്‍ മാറ്റാന്‍ ഉദ്ദേശ്യമില്ല." ഓരോ പത്രത്തിനും അവരുടേതായ ശൈലിയുണ്ട്. ചില മലയാളം വാക്കുകള്‍ തന്നെ ഇങ്ങനെയാണു കൊടുക്കുന്നത് (ഉദാ. അപാകത/അപാകം, പരുക്ക്/ പരിക്ക്).

ഏതായാലും ശൈലിയുടെ പേരില്‍ മരിച്ച സാധാരണക്കാരനെ പള്ളിയില്‍ അടക്കം ചെയ്യുന്നു എന്ന് ഒരു പ്രമുഖ പത്രം മാത്രം കൊടുക്കുന്നതില്‍ ന്യായീകരണമില്ല തന്നെ.

logo
Sathyadeepam Online
www.sathyadeepam.org