ദൈവത്തിന്‍റെ ആലയത്തെ പോര്‍ക്കളമാക്കരുത്

ജോസഫ് നടക്കന്‍, ചേര്‍ത്തല

സഭാസ്വത്തുക്കളുടെ സംരക്ഷണത്തിന്‍റെ പേരില്‍ വിശ്വാസികള്‍ക്കു മുന്നില്‍ വളരെ ബുദ്ധിപൂര്‍വം കരുക്കള്‍ നീക്കുകയാണു തത്പരകക്ഷികള്‍. എറണാകുളം അങ്കമാലി അതിരൂപത രൂപം കൊണ്ടിട്ട് 123 വര്‍ഷങ്ങളായി. അന്നു മുതല്‍ സഭാധികാരികള്‍ ഭൂമി വാങ്ങുകയും വില്ക്കുകയും ചെയ്യുന്നു.

പള്ളികള്‍, സ്കൂളുകള്‍, ആശുപത്രികള്‍, സന്യാസസഭകള്‍, ആതുര ശുശ്രൂഷാ കേന്ദ്രങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍, മറ്റു നിരവധി സ്ഥാപനങ്ങള്‍ രൂപംകൊണ്ടിട്ടുള്ളത് സഭാപിതാക്കന്മാരുടെ അശ്രാന്തപരിശ്രമംമൂലമാണ്. അന്നൊന്നുമില്ലാതിരുന്ന ഭൂമിപ്രശനം, അധികാര കൈമാറ്റം, സസ്പെന്‍ഷന്‍, വ്യാജരേഖ കേസുകള്‍, അറസ്റ്റ്, മുന്‍കൂര്‍ ജാമ്യം ഇവയൊന്നും തന്നെ പ്രൗഢഗംഭീരമായ എറണാകുളം അങ്കമാലി ഗ്രസിച്ചിരുന്നില്ല.

ദൈവം ഐക്യപ്പെടലിന്‍റെയും രമ്യതയുടെയും കൂദാശകള്‍ സ്ഥാപിച്ചു. ഭിന്നിപ്പിന്‍റെ സ്വരം പുറപ്പെടുവിച്ചു സഭയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ വിശ്വാസിസമൂഹം തിരിച്ചറിയണം.

ക്രൈസ്തവനാണെന്ന് അഭിമാനിക്കുയും അഭിഷിക്തരെ തള്ളിപ്പറയുകയും ചെയ്തുകൊണ്ട് ഇടയന്മാരില്‍ ചിലരും പ്രബോധനങ്ങളുടെ പേരില്‍ അധികാരത്തിനും സ്വത്തിനും മറയിട്ടുകൊണ്ടു ആടുകളെ മേച്ചില്‍പ്പുറങ്ങളിലേക്കല്ല ഇറ്റു ദാഹജലം ലഭിക്കാത്ത ഒരു ഭൂമിയിലേക്കാണവരെ നയിക്കുന്നത്.

റോമന്‍ കത്തോലിക്കാസഭയെ കാലാകാലങ്ങളില്‍ ഗ്രസിക്കാന്‍ ഒരുമ്പെട്ട പാഷണ്ഡത, ശീശ്മ, തിന്മകളെ അകറ്റിനിര്‍ത്തിയിട്ടുണ്ട്. വിശ്വാസിസമൂഹം ഈ തിന്മകള്‍ക്കെതിരെയും അതിന്‍റെ വാഹകര്‍ക്കെതിരെയും ജാഗരൂകരായിരിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org