നീതിനിര്‍വഹണം

ജോസഫ് പാമ്പയ്ക്കല്‍

നീതി കിട്ടാനായി സമരം ചെയ്യുന്ന അനേകം പേരെ കാണാം. എന്താണു നീതിയെന്ന് അവര്‍ക്കറിയാമോ? ഒരാളുടെ അഭീഷ്ടമനുസരിച്ചു മറ്റാളുകള്‍ പെരുമാറിയാല്‍ അത് അയാള്‍ക്ക് നീതിയായി തോന്നിയേക്കാം. പക്ഷേ, അതു മറ്റൊരാള്‍ ക്ക് അനീതിയായി തോന്നുകയും ചെയ്തേക്കാം. നീതി എന്നത് അര്‍ഹമായത് അര്‍ഹിക്കുന്നവനു നല്കുക എന്നതത്രേ! രണ്ടുപേര്‍ ചേര്‍ന്ന് ഒരേ കുറ്റം ചെയ്താല്‍ ആര് ആരുടെ നീതിയാണു ഹനിച്ചത്?

ഒരാളുടെ അവകാശം ലംഘിച്ചാല്‍, ആ അവകാശം പുനഃസ്ഥാപിച്ചുകൊടുക്കുക; അതുമൂലം നഷ്ടമുണ്ടായാല്‍ അതു നികത്തുക – അപ്പോള്‍ അതു നീതിയാകും. ഒരു ഉദാഹരണം, ശാസ്ത്രജ്ഞനായ ശ്രീ. നമ്പിനാരായണന് അമ്പതു ലക്ഷം രൂപ സുപ്രീംകോടതിവിധി പ്രകാരം കേരള ഗവണ്‍മെന്‍റ് കൊടുക്കുന്നു. അദ്ദേഹത്തിനുണ്ടായ മാന നഷ്ടം തിരികെ കിട്ടുമോ? കാലപ്പഴക്കം അദ്ദേഹത്തിനു നല്കിയ നഷ്ടം പരിഹരിച്ചുവോ?

അപ്പോള്‍ ഒരാളുടെ നീതി മറ്റൊരാള്‍ക്ക് അനീതിയാകും. "ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതു കൊടുക്കുക. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്കേണ്ടവനു ബഹുമാനം" (റോമ. 13:7).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org