നല്ലതു ചെയ്യുന്നില്ലെങ്കില്‍…

ജോസ്മോന്‍, ആലുവ

"നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു. നീ അതിനെ കീഴടക്കണം" (ഉത്പ. 4:7).

ദൈവം നല്കിയ അധികാരം തക്കസമയത്തു വിനിയോഗിക്കാതിരുന്നതുകൊണ്ടു സംഭവിച്ച വീഴ്ചയായിരുന്നു വഴിവക്കിലെ കന്യാസ്ത്രീകളുടെ ആ സമരം. അവിടെ പുറത്തുനിന്നും ശത്രുക്കള്‍ നുഴഞ്ഞു കയറിയതല്ല മറിച്ച്, തെറ്റു യഥാസമയം ഏറ്റുപറയാനുള്ള വിനയവും വിവേകവും നമുക്കില്ലാതെ പോയതുകൊണ്ടു ശത്രുവായ സാത്താനു നാം തന്നെ ഇടം കൊടുത്തതാണ്.

ഇത് ഒരിക്കലും സഭയുടെ വഴ്ചയല്ല; വ്യക്തികളുടെ വീഴ്ച തന്നെയാണ്. സഭാമക്കളോ പൊതുസമൂഹമോ ഇതിനു വിരുദ്ധമായി ചിന്തിക്കുമെന്ന് ആരും ഭയക്കേണ്ടതില്ല. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ സഭാതലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളെ അനുസരിക്കുക. "സഭയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ആരും മിനക്കെടേണ്ടതില്ല! അതു പരിശുദ്ധാത്മാവിന്‍റെ ജോലിയാണ്." (ഫ്രാന്‍സിസ് പാപ്പ).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org