അമ്പുതിരുനാള്‍

ജോയി തോമസ്, പുതുക്കാട്

ലക്കം 25-ലെ സത്യദീപത്തില്‍ ശ്രീ ദേവസ്സിക്കുട്ടി ചിറയ്ക്കല്‍, കിടങ്ങൂര്‍ എഴുതിയ 'അമ്പുതിരുനാള്‍' എന്ന കുറിപ്പ് വായിച്ചപ്പോള്‍ ഏതാനും വാക്കുകള്‍ എഴുതണമെന്നു തോന്നി. സാധാരണയായി നമ്മുടെ സഭയില്‍ യേശുവിന്‍റേതിനേക്കാള്‍ കേമമായി ആഘോഷിക്കപ്പെടുന്നതാണു വിശുദ്ധരുടെ തിരുനാളുകള്‍; അതു പെരുന്നാളുമാകും; അതിനുമപ്പുറം ഒരു ആരാധനാ ഭാവത്തോടെയും ആകാറുണ്ട് എന്ന കാര്യം സത്യമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

ക്രിസ്തുരാജന്‍റെ തിരുനാള്‍, കുര്‍ബാനയുടെ തിരുനാള്‍, തിരുഹൃദയത്തിന്‍റെ തിരുനാള്‍ തുടങ്ങിയവയെല്ലാം തന്നെ ഒരു സാധാരണ ദിവസംപോലെയാണു കടന്നുപോകാറുള്ളത്. വിശുദ്ധരുടെ ശേഷിപ്പുകളും അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും വിശുദ്ധമായിത്തന്നെ കണക്കാക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ വി. സെബസ്ത്യാനോസിന്‍റെ ശരീരത്തില്‍ തറച്ച അമ്പും യേശുവിന്‍റെ ശരീരത്തില്‍ തറച്ച ആണിയും കുത്തിയിറക്കിയ കുന്തവും വിശുദ്ധമല്ലേ? എന്നാല്‍ ഒരു കാര്യത്തില്‍ ശ്രീ ദേവസ്സിക്കുട്ടി വിട്ടുവീഴ്ച കാണിച്ചിട്ടുണ്ട്; അതോ മനഃപൂര്‍വം മറന്നതാണോ എന്നറിയില്ല. അതുവരെ നികൃഷ്ടമായി കണക്കാക്കിയിരുന്ന കുരിശിനെ (യേശുവിനെ ഇരുമ്പാണികൊണ്ടു കുരിശില്‍ തറയ്ക്കുന്നതുവരെ) വണങ്ങരുതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org