നവംബര്‍ മാസത്തിലെ ചില മരണചിന്തകള്‍

ജോയി വടക്കുംചേരി, തുരുത്തിപ്പുറം

നാട്ടിന്‍പുറത്തെ ഒരു ഹൈന്ദവ സഹോദരന്‍റെ മരണവാര്‍ത്തയറിഞ്ഞ് ഇടവക വികാരിയും കന്യാസ്ത്രീ മഠത്തിലെ മദറും ഒരുമിച്ചു മരണവീട്ടിലെത്തി. കത്തിച്ചുവച്ച നിലവിളക്കിനു സമീപം തെക്കോട്ട് തലതിരിച്ചു കിടത്തിയിട്ടുള്ള മൃതശരീരത്തിനരികില്‍ രണ്ടു പേരും തലകുനിച്ച് കൈകള്‍ കൂപ്പി ഒരു നിമിഷം മൗനമായി പ്രാര്‍ത്ഥിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ മൗനമായി വിങ്ങിപ്പൊട്ടി. വീടിനു പുറത്തേയ്ക്കു വന്നപ്പോള്‍ നാട്ടിലെ ഒന്നുരണ്ടു ഹൈന്ദവ സമുദായനേതാക്കള്‍ വൈദികന്‍റെ കയ്യില്‍പ്പിടിച്ചു കുറച്ചു നേരം കുശലസംഭാഷണങ്ങള്‍ നടത്തി. പടിയിറങ്ങിയപ്പോള്‍ അവിടെ നിന്നിരുന്ന പലരുടെയും കണ്ണുകള്‍ സ്നേഹസന്തോഷത്താല്‍ ഈറനണിഞ്ഞു.

ഒരു ഗ്രാമത്തില്‍ മുഴുവന്‍ മനുഷ്യസ്നേഹം പങ്കുവയ്ക്കുവാന്‍ ഈ ഒരു ചെറിയ നിമിഷത്തിനു കഴിഞ്ഞു. മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനശൈലികളില്‍ നിന്നു നമ്മുടെ ഭൂരിപക്ഷം വൈദികരും ഒഴിഞ്ഞുനില്ക്കുന്നു. ഏതെങ്കിലും വിലക്കുകള്‍ ഉണ്ടോ എന്നറിയില്ല. എന്തായാലും ഈ ഒരു സംസ്കാരം കേരളത്തിലെ ജനങ്ങള്‍ പ്രത്യേകിച്ച് ഇടവകവൈദികര്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍ – വചനപ്രഘോഷണത്തേക്കാള്‍ ഏറെ ശക്തിയു ള്ള വചനപ്രവര്‍ത്തനമായിരിക്കും സംഭവിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org