യാത്രയയപ്പ് മാമാങ്കം

Published on

ജോയി വടക്കുഞ്ചേരി, തുരുത്തിപ്പുറം

വികാരിമാര്‍ക്ക് യാത്രയയപ്പുകള്‍ എന്ന ശീര്‍ഷകത്തില്‍ അഡ്വ. ഫിലിപ്പ് പഴേമ്പള്ളിയുടെ കത്താണ് ഈ കുറിപ്പിനാധാരം. ഇടവക വൈദികര്‍ക്കു സ്ഥലംമാറ്റ ഉത്തരവു ലഭിച്ചാല്‍ പിന്നെ പോകുന്നതുവരെയുള്ള ദിവസങ്ങളില്‍ യാത്രയയപ്പ് മാമാങ്കം നടക്കുന്നു. പള്ളിയങ്കണം നിറയെ വൈദികന്‍റെ ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയരുന്നതോടെ പരിപാടികള്‍ക്കു തുടക്കം കുറിക്കുന്നു. പിന്നീടുള്ള ഓരോ ദിവസവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മീറ്റിംഗ്, ഉപഹാരസമര്‍പ്പണം, വിരുന്നുസല്കാരങ്ങള്‍. നാളിതുവരെയുള്ള വൈദികന്‍റെ പ്രവര്‍ത്തനമികവ് തെളിയിക്കുന്ന ഫോട്ടോകള്‍ സഹിതമുള്ള പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന കലാപരിപാടികള്‍ വേറെയും. ഇത്തരം മാമാങ്കം മിക്കവാറും എല്ലാ ഇടവകകളിലും നടക്കുന്നു. ഇതു കുറച്ച് അതിരു കടക്കുന്നില്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org