വയോജനപരിപാലനം ഇന്നിന്‍റെ ആവശ്യം

ജോയി വടക്കുഞ്ചേരി, തുരുത്തിപ്പുറം

"വയോജന പരിപാലനം-ഇന്നിന്‍റെ ആവശ്യം" എന്ന തലക്കെട്ടില്‍ അഡ്വ. തോമസ് താളനാനി എഴുതിയ ലേഖനം കാലഘട്ടത്തിന്‍റെ പ്രധാന ചിന്താവിഷയമാണ്. എല്ലാവര്‍ക്കും അറിയാവുന്നതും എന്നാല്‍ അറിയാന്‍ പാടില്ലാത്ത വിധത്തില്‍ കണ്ണടയ്ക്കുന്നതുമായ സത്യം തുറന്ന് എഴുതുകയുണ്ടായി! കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ സര്‍ക്കാര്‍ തലങ്ങളില്‍ നിന്നോ ആവശ്യമായ പരിഗണനകള്‍ ഒന്നും ലഭിക്കാതെ ആരോടും ഒന്നും പറയാതെ വേദനകള്‍ കടിച്ചമര്‍ത്തി കഴിയുന്ന ധാരാളം വൃദ്ധജനങ്ങള്‍ നമ്മുടെ സാംസ്കാരിക കേരളത്തിലുണ്ട്.

പള്ളിപ്പെരുന്നാളിനു പുണ്യവാളനെ രൂപക്കൂട്ടില്‍ ആഘോഷമായി എഴുന്നള്ളിക്കുന്നതുപോലെ മക്കളുടെ വീടുകളില്‍ ചില പ്രത്യേക ആവശ്യങ്ങള്‍ വരുമ്പോള്‍ തറവാട്ടുവീട്ടിലോ മറ്റു സഹോദരങ്ങളുടെ വീടുകളിലോ കഴിയുന്ന മാതാപിതാക്കളെ കൊണ്ടുവരികയും ആഘോഷങ്ങള്‍ക്കൊടുവില്‍ വീണ്ടും സഹോദരന്‍റെ വീടിന്‍റെ കോലായിലേക്കു തഴയപ്പെടുകയും ചെയ്യുന്നു.

ഇത്തരത്തില്‍ പലവിധ പീഡനങ്ങളേറ്റു കഴിയുന്ന പാവങ്ങള്‍ – 'ഉള്ള കഞ്ഞിയില്‍ പാറ്റ വീഴാതിരിക്കാന്‍' എല്ലാ വേദനകളും കടിച്ചമര്‍ത്തി, ആരോടും പരിഭവങ്ങള്‍ കാണിക്കാതെ ഉള്ളില്‍ കനലുകളുമായി കഴിയുന്നു…! സമര്‍പ്പിതവിശ്വാസികളായ നമുക്ക് ഇത് എങ്ങനെ നേരിടാം? ലേഖകന്‍ സൂചിപ്പിച്ചതുപോലെ – ഇടവകതലങ്ങളില്‍ ഇതിനുള്ള ശ്രമങ്ങള്‍ 'അജപാലനശുശ്രൂഷയുടെ ഭാഗമായി പരിഗണിക്കപ്പെടണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org