ജോയി വടക്കുഞ്ചേരി, തുരുത്തിപ്പുറം
പ്രളയം ധാരാളം അനുഭവങ്ങള്‍ നമുക്കു സമ്മാനിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത, അറിവില്ലാത്ത ഒട്ടേറെ സംഭവങ്ങള്‍ നമ്മുടെ മനസ്സില്‍ തങ്ങിനില്ക്കുന്നു. ഇതുവരെ വിഷയദാരിദ്ര്യം അനുഭവിച്ചിരുന്ന എഴുത്തുകാര്‍ക്കും പ്രാസംഗികര്‍ക്കും എല്ലാ കലാകാരന്മാര്ക്കും ധാരാളം ചിന്താവിഷയങ്ങള്‍ ലഭിച്ചിരിക്കുന്നു. പ്രളയകാഴ്ചകള്‍ പലതും ചിന്തിക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതും, ആവശ്യമായ മാറ്റങ്ങള്‍ക്കു വിധേയമാക്കേണ്ടതുമാണ്.
ആര്‍ഭാടമായി ലക്ഷങ്ങള്‍ ചെലവഴിച്ചു നടത്തുന്ന നമ്മുടെ ഊട്ടുസദ്യകള്ക്ക് ഇനിയെങ്കിലും നമുക്കു വിരാമമിടാം! വിശക്കുന്നവര്‍ക്ക് എല്ലാ ദിവസവും ഒരു നേരമെങ്കിലും ഭക്ഷണം വിളമ്പുന്ന പുണ്യഭവനങ്ങളായി തീരട്ടെ നമ്മുടെ ദേവാലയങ്ങള്‍. പ്രളയമുഖത്തു തീക്ഷ്ണതയോടെ പ്രവര്‍ത്തിച്ച നമ്മുടെ യുവജനങ്ങള്‍ ഇനിയും മുമ്പോട്ടുവരട്ടെയെന്ന് ആശിക്കുന്നു. പ്രളയത്തിന്റെ ഭീകരത മറക്കാതെ മാറ്റത്തിന്റെ പുതുമുഖങ്ങളായി തീരട്ടെ നമ്മുടെ ദേവാലയങ്ങള്‍.