ഓഖി ദുരന്തം

ജോയി വല്യാറ, തിരുവാങ്കുളം

ഓഖി ചുഴലിക്കാറ്റിന്‍റെ സംഹാരതാണ്ഡവത്തില്‍ വിലപ്പെട്ട ജീവിതങ്ങളോടൊപ്പംതന്നെ ഒരായസ്സുകൊണ്ടു സമ്പാദിച്ച ജീവിതോാധികളും പാര്‍പ്പിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണു തീരദേശമേഖലകളില്‍ തര്‍ന്നടിഞ്ഞത്. ദിവസങ്ങള്‍ പലതു കഴിഞ്ഞിട്ടും മനുഷ്യജീവന്‍റെയും നാശനഷ്ടങ്ങളുടെയും കണക്കുകളില്‍ അവ്യക്തത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ഈ അടിയന്തിരഘട്ടത്തില്‍ സഭ കൈക്കൊണ്ട തീരുമാനങ്ങള്‍ അങ്ങേയറ്റം ശ്ലാഘനീയമാണ്, അനുകരണീയമാണ്.

സഹായനിധിയിലേക്കായി വി. കുര്‍ബാന മദ്ധ്യേയുള്ള ഒരു ദിവസത്തെ സ്തോത്രക്കാഴ്ചയില്‍ മാത്രം ഒതുങ്ങിനില്ക്കാതെ നമ്മുടെ ദേവാലയങ്ങളില്‍ നടത്തപ്പെടുവാന്‍ പോകുന്ന ഇത്തവണത്തെ തിരുനാളാഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിക്കൊണ്ട് അതില്‍നിന്നുകൂടി തുകകള്‍ സമാഹരിച്ചുകൊണ്ട്, പ്രകൃതിക്ഷോഭങ്ങള്‍ പതിവായ തീരപ്രദേശങ്ങളില്‍ ഒരു ശാശ്വതമായ പ്രതിരോധ സംവിധാനം തീര്‍ക്കുന്നതിനും സമഗ്രമായ ഒരു വികസനത്തി നും വേണ്ടിയുള്ള ദീര്‍ഘകാല പദ്ധതി സഭ ആവിഷ്കരിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org