മതബോധനത്തിന്‍റെ വെല്ലുവിളി

കെ.എം. ദേവ്, കരുമാലൂര്‍

ഇന്നത്തെ മതബോധനത്തിന്‍റെ അവസ്ഥ ചോദ്യം ചെയ്യപ്പെടുന്നു എന്ന സൂചനയോടെ ഉത്തരം കിട്ടാത്തതെന്ന പേരില്‍ ഒരു വലിയ ചോദ്യാവലിയോടെ ആരംഭിക്കുന്ന 'മതബോധനത്തിന്‍റെ വെല്ലുവിളി' (ലക്കം 42) വായിച്ചു. എന്നാല്‍ ആശ്ചര്യമെന്നു പറയട്ടെ വ്യക്തവും യുക്തിഭദ്രവുമായി അവയ്ക്കുള്ള ഉത്തരം അന്യത്ര ചേര്‍ത്തിരിക്കുന്നതും വായിച്ചു – 'ക്രിസ്തുഭാവത്തിലേക്ക് ഓരോ ക്രൈസ്തവനെയും രൂപപ്പെടുത്തുക' എന്ന്. അതായത്, പരസ്നേഹം, പരിത്യാഗം, ക്ഷമ, ദയ എന്നീ പുണ്യങ്ങള്‍ അഭ്യസിപ്പിക്കുക എന്നു സാരം.

എന്നാല്‍ ഇന്നത്തെ മതബോധനം യഥാര്‍ത്ഥ ക്രിസ്തുഭാവമാര്‍ജ്ജിക്കാന്‍ പര്യാപ്തമാണോ? പന്ത്രണ്ടാം ക്ലാസ്സുവരെ ഇന്നു പഠനവിധേയമാക്കുന്ന സിലബസ് ഒരു 'അക്കാദമിക' മികവ് തെളിയിക്കുന്ന പ്രക്രിയയായി മാത്രം പരിണമിക്കുന്നില്ലേ?

മതബോധനത്തില്‍ ക്രൈസ്തവ വിശ്വാസാധിഷ്ഠിതമായ പ്രമാണ ജപങ്ങള്‍, ക്രിസ്തുചരിത്രം, സഭാചരിത്രം, കാനോന്‍ നിയമം എന്നിവയിലുള്ള ഒരു സംക്ഷിപ്തപഠനം അനിവാര്യമാണ്. അതിലുപരി, മതബോധനത്തിലൂടെ സ്വാംശീകരിക്കേണ്ടതു പ്രവൃത്ത്യോൂന്മുഖമായ പുണ്യങ്ങളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org